CinemaInternationalKeralaLatest NewsMollywoodSocial MediaWOODs

അഭിമാന നിമിഷം, മമ്മൂട്ടിക്ക് ആദരവുമായി ഓസ്ട്രേലിയൻ പാർലമെന്റ് സമിതി, സ്റ്റാമ്പുകൾ പുറത്തിറക്കി

പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സ്റ്റാമ്പ് പുറത്തിറക്കി

മലയാളത്തിന്റെ സൂപ്പർ താരം മമ്മൂട്ടിക്ക് ആദരവുമായി ഓസ്ട്രേലിയൻ പാർലമെന്റ് സമിതി. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ഓസ്ച്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കിയത്. കാൻബറയിലെ ഓസ്ട്രേലിയൻ ദേശീയ പാർലമെന്റിലെ പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് സ്റ്റാമ്പ് പുറത്തിറക്കിയത്.

ഇത്തരത്തിൽ ആദ്യ സ്റ്റാമ്പ് ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷ്ണർ മൻപ്രീത് വോറയ്ക്ക് കൈമാറി. ചടങ്ങിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള പ്രധാന മന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു. ഇന്ത്യൻ സാസ്കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്ന് ചാൾട്ടൻ എംപി വ്യക്തമാക്കി.

നടൻ മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയെ തന്നെയാണ് തങ്ങൾ ആദരിക്കുന്നതെന്നും ചാൾട്ടൻ തുറന്ന് പറഞ്ഞു. താൻ വളർന്ന് വന്ന തന്റെ സമൂഹത്തിന് വേണ്ടി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങൾ എല്ലാവരും മാതൃകയാക്കണമെന്നും ചാൾട്ടൻ എംപി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button