CinemaGeneralLatest NewsMollywoodNEWSWOODs

ബി​ഗ്ബോസ് മത്സരാർത്ഥിയെ അറസ്റ്റ് ചെയ്ത് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ, കാരണം ഇതാണ്

വനംവകുപ്പ് ബിഗ് ബോസ് ഹൗസിലെത്തി താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു

ബിഗ് ബോസ് മത്സരാർത്ഥിയെ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥർ, കന്നഡ ബി​ഗ്ബോസ് 10 സീസണിലെ സൂപ്പർ താരം വർത്തൂർ സന്തോഷ് ആണ് അറസ്റ്റിലായത്. വനംവകുപ്പ് ബിഗ് ബോസ് ഹൗസിലെത്തി താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബി​ഗ്ബോസ് ഷോയ്ക്കിടെ കന്നഡ താരത്തിന്റെ കഴുത്തിൽ പുലി നഖം കെട്ടിയ മാല കണ്ടെത്തുകയായിരുന്നു.

സംഭവം സോഷ്യൽ മീഡിയയിൽ വൻ വൈറലായി മാറിയിരുന്നു. പരിശോധനയ്ക്ക് ശേഷം ഇവ യഥാർത്ഥ കടുവയുടെ നഖങ്ങളാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തുടർന്ന് ബിഗ് ബോസിന്റെ സംഘാടകരോട് മത്സരാർത്ഥിയെ തങ്ങൾക്ക് കൈമാറാൻ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു.

വനം വകുപ്പ് ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് വർത്തൂർ സന്തോഷ് ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങുകയും വനംവകുപ്പ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ബി​ഗ്ബോസിൽ ഏറെ പിന്തുണയുള്ള താരം കൂടിയായിരുന്നു സന്തോഷ്. ഇത്തരത്തിൽ ഉള്ളവ ധരിക്കുന്നത് കുറ്റകരമാണെന്ന് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രവീന്ദ്ര കുമാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button