CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

ആധുനിക അയ്യങ്കാളി എന്ന് വിളിക്കാനോ, നടൻ വിനായകനെ ദളിത് ഐക്കൺ ആയോ കാണാൻ കഴിയില്ല: കുറിപ്പ്

അദ്ദേഹത്തിന്റെ തെറ്റുകൾ തിരുത്തേണ്ടതുണ്ട്

അടുത്തിടെ പോലീസ് സ്റ്റേഷനിൽ ചെന്ന് പ്രശ്നമുണ്ടാക്കിയ നടൻ വിനായകൻ വ്യാപകമായ വിമർശനങ്ങളാണ് നേരിടുന്നത്. യാതൊരു അക്കൗണ്ടബിലിറ്റിയും എടുക്കാത്ത ഒരു വ്യക്തിയെ ആധുനിക അയ്യങ്കാളി എന്ന് വിളിച്ചു കൊണ്ടൊന്നും പിന്തുണച്ചു കൊണ്ട് പോസ്റ്റ്‌ ഇടാൻ തോനുന്നില്ല. തെറ്റ് തിരുത്താത്ത വിനായകനെ ദളിത് ഐക്കൺ ആയി കാണുവാൻ വ്യക്തിപരമായി സാധിക്കില്ല എന്നാണ് സാമൂഹ്യ പ്രവർത്തകനായ ദിനു വെയിൽ കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

വിനായകൻ എന്ന നടനെ ആരാധനയോടെ കണ്ട ദളിത്‌ കോളനിയിലെ കുട്ടികൾക്ക് വേണ്ടി അദ്ദേഹത്തിന്റെ അപ്പോയ്ന്റ്മെന്റ് എടുക്കാൻ വേണ്ടി വിളിച്ചപ്പോൾ ഏറ്റവും മോശമായി ലൈംഗിക ചുവയോടെ എന്നോടും ഒരു ദളിത്‌ സ്ത്രീയോടും സംസാരിക്കുകയും തുടർന്ന് യാതൊരു എത്തിക്സും ഇല്ലാതെ ഞങ്ങൾ പറഞ്ഞത് നുണ ആണെന്നും ഞങ്ങൾ പലതവണ അങ്ങോട്ടേക്ക് വിളിച്ചു എന്നുമെല്ലാം നുണ പറഞ്ഞു ഫാൻ ബേസ് ഉപയോഗിച്ച് ഞങ്ങളെ ഉപദ്രവിച്ച വ്യക്തിയാണ് വിനായകൻ. ഞങ്ങളോട് മാത്രമല്ല, വിനായകൻ മറ്റു ചില സ്ത്രീകളോടും ലൈംഗിക ചുവയോടെ, അസഭ്യമായും സംസാരിച്ചത് അറിഞ്ഞിട്ടുള്ളതുമാണ്. അവർ പരാതി നൽകാത്തത് , തുറന്നു പറയാത്തത് നടന്റെ പ്രിവിലേജ് പേടിച്ചു തന്നെയാണ്.

ഇക്കാലം വരെ ഈ വിഷയത്തിൽ യാതൊരു അക്കൗണ്ടബിലിറ്റിയും എടുക്കാത്ത ഒരു വ്യക്തിയെ ആധുനിക അയ്യങ്കാളി എന്ന് വിളിച്ചു കൊണ്ടൊന്നും പിന്തുണച്ചു കൊണ്ട് പോസ്റ്റ്‌ ഇടാൻ തോനുന്നില്ല. തെറ്റ് തിരുത്താത്ത വിനായകനെ ദളിത് ഐക്കൺ ആയി കാണുവാൻ വ്യക്തിപരമായി സാധിക്കില്ല. ക്ഷമിക്കുക.

നിലവിലെ സാഹചര്യത്തിൽ നാല് കാര്യങ്ങൾ വസ്തുതാപരമായി മാത്രം സൂചിപ്പിക്കുന്നു.

1. വിനായകനെതിരെ പോലീസ് ചുമത്തിയിട്ടുള്ള 117( e) എന്ന വകുപ്പ് പ്രകാരം യാതൊരു തെറ്റും വിനായകൻ ചെയ്തിട്ടില്ല. പോലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുന്ന രീതിയിൽ യാതൊന്നും ഉണ്ടായിട്ടില്ല .കേരളത്തിലെ privilege കുറഞ്ഞ മനുഷ്യർക്കു നേരെ തന്നെയാണ് ഈ വകുപ്പ് തെറ്റായി ഉപയോഗിച്ചിട്ടുള്ളത്

2. വിനായകനെ എന്നല്ല പോലീസ് സ്റ്റേഷനിൽ വരുന്ന ഒരു പൗരനെയും നീ എന്ന് വിളിക്കാനോ ദേഹത്തു തട്ടി നീക്കാനോ പോലീസിന് അധികാരം ഇല്ല. ബഹുമാനപെട്ട ഹൈ കോടതി വിധികൾക്കും കേരള പോലീസ് ആക്ടിനും ആഭ്യന്തര വകുപ്പിന്റെ നിരവധി സർക്കുലരുകൾക്കും എതിരാണ് പോലീസിന്റെ പെരുമാറ്റം

3. മദ്യപികേണമോ വേണ്ടയോ എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. എന്നാൽ മദ്യപിച്ചു പൊതുഇടങ്ങളിലേക്കു കയറി ചെല്ലൽ ശെരിയല്ല. പോലീസ് സ്റ്റേഷനിലേക്ക് മദ്യപിച്ചു കയറി ചെന്നത് ശെരിയായില്ല.

 

4. വിനായകന്റെ രീതികളെ വിനായകൻ ദളിതൻ ആയതു കൊണ്ട് എന്ന് പറഞ്ഞുകൊണ്ട് അധിക്ഷേപിക്കുന്നതും വിനായകന്റെ തെറ്റുകളെ ദളിതന്റെ രീതികൾ എന്ന തരത്തിൽ ശരികളാക്കി അവതരിപ്പിക്കുന്നതും ശരിയല്ല. അദ്ദേഹം അദ്ദേഹത്തിന്റെ തെറ്റുകൾ തിരുത്തേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments


Back to top button