CinemaGeneralLatest NewsNEWSSocial Media

യാഷ് എന്ന നടനെ കെജിഎഫിന് മുൻപ് ആർക്കറിയാം? വിവാദ പ്രസ്താവനയുമായി അല്ലു അർജുന്റെ പിതാവ്

നായകൻ ആരായാലും മേക്കിംഗ് ആണ് പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകമെന്നും അല്ലു

കന്നഡ നടൻ യാഷ് ഇന്ന് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ജനപ്രിയനാണ്. അദ്ദേഹത്തിന്റെ ആരാധകരും ജനപ്രീതിയും ഏതൊരു വലിയ താരത്തേക്കാളും കുറവല്ല. എന്നാൽ യാഷിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി നടൻ അല്ലു അർജുന്റെ പിതാവും സംവിധായകനുമായ അല്ലു അരവിന്ദ് എത്തിയിരിക്കുകയാണ്.

അടുത്തിടെ നടന്ന ഒരു പരിപാടിയിൽ, ചലച്ചിത്ര നിർമ്മാതാവ് അല്ലു അരവിന്ദ്, അഭിനേതാക്കളുടെ ഫീസ് സിനിമയുടെ ബജറ്റിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഒരു ഹിറ്റ് ചിത്രത്തിന് ശേഷം അവരുടെ ഫീസ് വർദ്ധനയെക്കുറിച്ചും ചർച്ച ചെയ്യുകയായിരുന്നു. ചർച്ചയ്ക്കിടെ അല്ലു അരവിന്ദ് യാഷിന്റെ പേര് എടുത്ത് ‘കെജിഎഫിന് മുമ്പുള്ള അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ച് ചോദിച്ചു.

‘കെജിഎഫ്’ റിലീസിന് മുമ്പ് യാഷ് പാൻ ഇന്ത്യാ ആളായിരുന്നില്ല എന്നാണ് അല്ലു അരവിന്ദ് പറഞ്ഞത്. ആർക്കറിയാമായിരുന്നു അവനെ? എന്നും അല്ലു അരവിന്ദ് ചോദിച്ചു. ചിത്രം ഹിറ്റായത് നിർമ്മാണവും വലിയ സെറ്റുകളും കാരണമാണ്. അതുകൊണ്ടാണ് ചിത്രം വിജയിച്ചത് അല്ലാതെ യാഷ് കാരണമല്ലെന്നും അല്ലു അരവിന്ദ് പറഞ്ഞു. ചിത്രത്തിലെ നായകൻ ആരായാലും മേക്കിംഗ് ആണ് പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകമെന്നും അല്ലു.

shortlink

Related Articles

Post Your Comments


Back to top button