GeneralLatest NewsMollywoodNEWSWOODs

‘കുഞ്ഞുങ്ങളുടെ കുഴിമാടത്തിന് മുകളില്‍ നിങ്ങള്‍ക്കൊന്നും പണിയാനാവില്ല’: മഞ്ജരി

നമ്മുടെ നാട്ടില്‍ ഇങ്ങനെ സംഭവിച്ചാല്‍ നിശബ്ദരായി ഇരിക്കുമോ?

 എല്ലാ തരത്തിലുള്ള യുദ്ധത്തെയും കൊലപാതകത്തെയും താൻ അപലപിക്കുന്നുവെന്നു ഗായിക മഞ്ജരി. പലസ്തീനിലെ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് യുദ്ധക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്കു പിന്തുണയറിയിച്ച്‌ ഗായിക മഞ്ജരി. കുഞ്ഞുങ്ങളടക്കം നിരവധി പേരാണ് ഒരോ സെക്കൻഡിലും മരിക്കുന്നത്. നമ്മുടെ നാട്ടിലാണ് ഇത് സംഭവിക്കുന്നതെങ്കില്‍ നാം മിണ്ടാതിരിക്കുമോ എന്നും മഞ്ജരി ചോദിക്കുന്നുണ്ട്.

READ ALSO: ഞാൻ ഗർഭിണിയല്ല.. ആണെങ്കിൽ അറിയിക്കും: ദിയ കൃഷ്ണ

മഞ്ജരിയുടെ കുറിപ്പ്

ഏതു തരത്തിലുള്ള യുദ്ധത്തേയും കൊലപാതകത്തേയും ഞാന്‍ അപലപിക്കുകയാണ്. ഓരോ ദിവസവും ഓരോ മിനിറ്റിലും ഓരോ സെക്കന്‍ഡിലും കുഞ്ഞുങ്ങളും പുരുഷന്മാരും സ്ത്രീകളും മരിക്കുന്നതിന്റെ വിഡിയോ ആണ് കാണുന്നത്. നമ്മുടെ കണ്ണ് തുറക്കാന്‍ എത്ര പേരുടെ ജീവിതം കൂടി നഷ്ടപ്പെടേണ്ടതായുണ്ട്? നമ്മുടെ നാട്ടില്‍ ഇങ്ങനെ സംഭവിച്ചാല്‍ നിശബ്ദരായി ഇരിക്കുമോ? മതത്തേയോ രാജ്യത്തേയോ കുറിച്ചല്ല ഇത്. ഇത് മനുഷ്യത്വത്തേക്കുറിച്ചാണ്. കുഞ്ഞുങ്ങളുടെ കുഴിമാടത്തിന് മുകളില്‍ നിങ്ങള്‍ക്കൊന്നും പണിതുയര്‍ത്താനാവില്ല. നിരപരാധികളുടെ ഒരു തലമുറയെ നിങ്ങള്‍ നിഷ്കരുണം ഇല്ലാതാക്കിയിരിക്കുകയാണ്. ഇത് അവസാനിപ്പിക്കണം

shortlink

Related Articles

Post Your Comments


Back to top button