CinemaGeneralKeralaLatest NewsMollywoodNEWSWOODs

വിനായകനോടുള്ള പക വീട്ടാൻ പോലീസ് കസ്റ്റഡിയിലെടുത്തത് എന്റെ ഓട്ടോ, പരാതിയുമായി സഹോദരൻ

ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയാണ് വിനായകന്റെ സഹോദരൻ വിക്രമൻ

പോലീസിനെതിരെ ​ഗുരുതര ആരോപണവുമായി നടൻ വിനായകന്റെ സഹോദരൻ വിക്രമൻ. പോലീസ് തന്നോട് അപമര്യാദയായി പെരുമാറിയതും തന്റെ ഓട്ടോ പിടിച്ചെടുത്തതും താൻ വിനായകന്റെ സഹോദരൻ ആയതിനാലാണെന്നാണ് വിക്രമൻ ആരോപിയ്ക്കുന്നത്.

നീ നടൻ വിനായകന്റെ ചേട്ടനല്ലേടാ എന്ന് ചോദിച്ചായിരുന്നു പോലീസിന്റെ നീക്കങ്ങളെന്നും സ​ഹോദരൻ ആരോപിക്കുന്നു. ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയാണ് നടൻ വിനായകന്റെ സഹോദരൻ വിക്രമൻ,

വിക്രമൻ   മോശമായാണ് ഇടപെട്ടതെന്നും അതുകൊണ്ടാണ് കസ്റ്റഡിയിൽ എടുത്തതെന്നുമാണ് പോലീസ് പറയുന്നത്. കസ്റ്റഡിയിൽ എടുത്തതിന് ശേഷമാണ് വിനായകന്റെ സഹോദരനാണെന്ന് അറിഞ്ഞതെന്നും പോലീസ്. കൊച്ചി ട്രാഫിക് വെസ്റ്റ് പോലീസിന്റെ കസ്റ്റഡിയിലാണ് വിക്രമന്റെ വാഹനമുള്ളത്. സിറ്റി പെർമിറ്റില്ലാത്ത ഓട്ടോ ന​ഗര പരിധിയിൽ നിർത്തിയിട്ട് യാത്രക്കാർക്ക് തടസം ഉണ്ടാക്കിയതിനാണ് പോലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments


Back to top button