BollywoodCinemaGeneralLatest NewsNEWSWOODs

ബെക്കാമിനെക്കാൾ പൊക്കം അർജുനോ? ഫോട്ടോഷോപ്പെന്ന് വിമർശനം: മറുപടി നൽകി നടൻ

ഡേവിഡിനേക്കാൾ ഉയരം എങ്ങനെ എന്ന് അറിയുന്നതിലായിരുന്നു ആകാംക്ഷ

ഡേവിഡ് ബെക്കാമിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെയാണ് അർജുൻ കപൂർ വെട്ടിലായിരിക്കുന്നത്. ഫുട്ബോൾ താരത്തോടുള്ള ആദരസൂചകമായി നടി സോനം കപൂർ നടത്തിയ വിരുന്നിൽ പങ്കെടുക്കുകയായിരുന്നു ബെക്കാമും അർജുനും മലൈകയും.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് അർജുന് ഡേവിഡിനേക്കാൾ ഉയരം എങ്ങനെവന്നു എന്ന് അറിയുന്നതിലായിരുന്നു ആകാംക്ഷ. ഇത് ഫോട്ടോഷോപ്പ് തന്നെയാണ് എന്നാണ് അവർ തറപ്പിച്ച് പറഞ്ഞത്.  അർജുൻ ഡേവിഡിനേക്കാൾ ഉയരം കുറഞ്ഞവനാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ട്രോളുകൾ പലരും ഉണ്ടാക്കിയിരുന്നു.

എനിക്ക് യഥാർത്ഥത്തിൽ 183 സെന്റീമീറ്റർ ആണ്, അത് 6 അടിയിൽ കൂടുതലാണ്, അതിനാൽ നമ്മൾ വായിക്കുന്നതെല്ലാം വിശ്വസിക്കരുത്, അത് ഇന്റർനെറ്റിൽ നിന്നായാലും എന്നാണ് അർജുൻ ഇതിന് മറുപടിയായി കുറിച്ചത്. തന്റെ ബാല്യകാല സ്വപ്നം യാഥാർത്ഥ്യമാക്കിയ സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും അർജുൻ നന്ദി പറഞ്ഞു. ഒരുപാട് വർഷങ്ങളായി ആരാധിക്കുന്ന ഒരാളെ കാണാനും ചിത്രങ്ങളെടുക്കാനും സാധിച്ചതിനെ സന്തോഷം അർജുൻ മറച്ച് വച്ചില്ല.

 

shortlink

Related Articles

Post Your Comments


Back to top button