CinemaGeneralKeralaLatest NewsMollywoodNEWSWOODs

ചാക്കോച്ചന്റെ മുഖഛായ കാരണം ആളുകൾ എന്റെ മുഖവും ഓർത്തു, ​ഗുണവും ദോഷവും അതുകൊണ്ടുണ്ടായി: അൻസിൽ റഹ്മാൻ

മുഖ സാദൃശ്യമായിരുന്നു ഏറെ ശ്രദ്ധേയമായിരുന്നത്

മലയാളം സിനിമകളിലും ആൽബങ്ങളിലുമെല്ലാം ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു അൻസിൽ റഹ്മാൻ. പ്രിയതാരം ചാക്കോച്ചന്റെ മുഖഛായ തോന്നിച്ചതിനാൽ താരത്തിന് ആരാധകരും ഏറെയായിരുന്നു.

മിമിക്രി രംഗങ്ങളിലും ആൽബങ്ങളിലും ചില സിനിമകളിലും അൻസിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കുഞ്ചാക്കോ ബോബൻ എന്ന നടന്റെ മുഖ സാദൃശ്യമായിരുന്നു ഏറെ ശ്രദ്ധേയമായിരുന്നത്.

താൻ എങ്ങനെയാണ് സീരിയൽ അഭിനയത്തിലേക്ക് എത്തിയതെന്നും താരം പറയുന്നു. അൻസിൽ റഹ്മാൻ എന്ന് പറഞ്ഞാൽ ചിലർക്ക് മനസ്സിലാകില്ല. എന്നാൽ കുഞ്ചാക്കോ ബോബനെന്നോ ചാക്കോച്ചനെന്നോ പറഞ്ഞാൽ ജനം പെട്ടെന്ന് തിരിച്ചറിയും. അങ്ങനെയാണ് ആളുകൾ എന്നെ തിരിച്ചറിയുന്നത്, ആ സാദൃശ്യമാണ് പലരും നോട്ടീസ് ചെയ്തത്. എന്നാൽ സിനിമക്ക് വേണ്ടി വിളിക്കുമ്പോൾ ഇന്ന ആളാണെന്ന് പറയും, പിന്നീട് രണ്ടാമത് പറയുമ്പോൾ അയ്യോ, ഇയാളാണെങ്കിൽ വേണ്ട കേട്ടോ എന്ന് പറഞ്ഞ് ഒഴിവാക്കി വിടും. അങ്ങനെയാണ് സീരിയൽ രം​ഗത്ത് തന്നെ തുടർന്ന് പോന്നതെന്നും അൻസിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button