CinemaComing Soon

വെള്ളിമേഘം; സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ, ചിത്രീകരണം തുടരുന്നു

സിനിമയ്ക്കുള്ളിലെ ആരും പറയാത്ത വ്യത്യസ്തമായൊരു കഥ അവതരിപ്പിക്കുകയാണ് വെള്ളിമേഘം എന്ന തമിഴ് ചിത്രം.ജെറ്റ് മീഡിയ പ്രൊഡഷൻ ഹൗസിനു വേണ്ടി സുനിൽ അരവിന്ദ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് വെള്ളിമേഘം .പ്രശസ്ത സംവിധായകൻ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. ചെന്നൈ, കൊച്ചി, വാഗമൺ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു.

ആദ്യ ചിത്രത്തിലൂടെ തന്നെ തമിഴിൽ ശ്രദ്ധേയനായി മാറിയ ആർ.കെ എന്നറിയപ്പെടുന്ന രാജ് കുമാർ എന്ന സംവിധായകന് എട്ടുവർഷമായി ഒരു ചിത്രവും സംവിധാനം ചെയ്യാൻ കഴിഞ്ഞില്ല. വർഷങ്ങളായി തങ്ങളുടെ കഥയുമായി, തമിഴിലെ യുവ തിരക്കഥാകൃത്തുക്കളായ, സന്തോഷ് ,രഘു എന്നിവർ ആർ.കെയുടെ പുറകേ അലയുകയാണ്.പല കഥകളും ആർ.കെ നിഷേധിച്ചെങ്കിലും, ഒടുവിൽ പുതിയതായി എഴുതിയ കഥയോട് ആർ.കെ യ്ക്ക് താൽപര്യമായി. സംവിധായകൻ്റെ നിർദ്ദേശപ്രകാരം തിരക്കഥ എഴുതിത്തുടങ്ങി.അതിനിടയ്ക്കുണ്ടായ ചില സംഭവ വികാസങ്ങൾ എല്ലാവരെയും ഞെട്ടിച്ചു.

സിനിമയ്ക്കുള്ളിലെ സിനിമാക്കഥ അവതരിപ്പിക്കുന്ന വെള്ളിമേഘം, വ്യത്യസ്തമായൊരു സൈക്കോത്രില്ലർ ചിത്രമാണ്. തമിഴിൽ പുതിയൊരു അനുഭവമായിരിക്കും ഈ ചിത്രമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലെ നായകന്മാരിൽ ഒരാളായിരുന്ന വിചിത്തിരനാണ് ചിത്രത്തിലെ വില്ലൻ വേഷത്തിലെത്തുന്നത്.സുനിൽ അരവിന്ദ് നടൻ ആർ.കെ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

സഹനിർമ്മാണം -സലോമി ജോണി പുലിതൂക്കിൽ, പി.ജി.രാമചന്ദ്രൻ ,കഥ – യധുകൃഷ്ണൻ, തിരക്കഥ, സംഭാഷണം – കോവൈ ബാലു, ക്യാമറ – ടോൺസ് അലക്സ്, എഡിറ്റർ -ഹരി ജി.നായർ, ഗാനങ്ങൾ – അജു സാജൻ, സംഗീതം -സായി ബാലൻ, ആർട്ട് – ഷെറീഫ് സി.കെ. ഡി.എൻ, വി.എഫ്.എക്സ് – റിജു പി.ചെറിയാൻ, ഫിനാൻസ് കൺട്രോളർ- നസീം കാസീം, മേക്കപ്പ് – ശാരദ പാലത്ത്, കോസ്റ്റ്യൂം – വിനീത രമേശ്, പ്രൊഡക്ഷൻ കൺട്രോളർ- ഷജിത്ത് തിക്കൊടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – റിയാസ് മലപ്പുറം,കോ. ഡയറക്ടർ -പ്രവീനായർ, മാനേജർ – ആദിൻ രാജ് അമ്പലത്തിൽ, പബ്ളിസിറ്റി ഡിസൈൻ – ആഗസ്റ്റിസ്റ്റുഡിയോ, സ്റ്റിൽ – പ്രശാന്ത് ഐഡിയ.

വിജയ് ഗൗരീഷ്, രൂപേഷ് ബാബു, സുനിൽ അരവിന്ദ്, തലൈവാസൻ വിജയ്, സുബ്രഹ്മണ്യപുരം വിചിത്തിരൻ ,ആതിര മുരളി ,ചാർമ്മിള, ഗുണ്ടാമണി, നക്ഷത്ര രാജ് എന്നിവർ അഭിനയിക്കുന്നു. പി.ആർ.ഒ- അയ്മനം സാജൻ.

 

 

shortlink

Related Articles

Post Your Comments


Back to top button