CinemaGeneralLatest NewsNEWS

നടൻ വിജയ്‌യ്ക്കു നേരെ ചെരുപ്പേറ്; വീഡിയോ വൈറൽ

അന്തരിച്ച നടൻ വിജയകാന്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ നടൻ വിജയ്ക്ക് നേരെ ചെരുപ്പേറ്. അന്തിമോപചാരമർപ്പിച്ച് വാഹനത്തിലേക്ക് കയറാൻ പോകുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്നും ആരോ ഒരാൾ വിജയ്ക്ക് നേരെ ചെരുപ്പെറിഞ്ഞത്. തലനാരിഴയ്ക്ക് വിജയ്‌യുടെ തലയുടെ പുറകിൽ കൂടി ചെരുപ്പ് പോകുന്നത് വീഡിയോയിൽ കാണാം. വിജയ് ആരാധകർ ഞെട്ടലോടെയാണ് ഈ വീഡിയോ കണ്ടത്. ഇത് ആര് ചെയ്താലും അവർക്കെതിരെ കർശന നടപടിയെടുക്കണം എന്നാണ് ആരാധകരുടെ ആവശ്യം.

വിജയകാന്തിന്റെ ഭാര്യ പ്രേമലത ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങങ്ങളെ വിജയ് ആശ്വസിപ്പിക്കുകയും ചെയ്തു. വിജയ്‌യുടെ സിനിമാ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള നടനാണ് വിജയകാന്ത്. വിജയ്‌യെ കൈപിടിച്ച് ഉയര്‍ത്തുന്നതില്‍ വിജയകാന്ത് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. തന്റെ സിനിമാ ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ള വ്യക്തിയാണ് വിജയകാന്ത് എന്ന് വിജയ് മുമ്പൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മന്ത്രി ഉദയനിധി സ്റ്റാലിന്‍, അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി, പുതുച്ചേരി ലെഫ്.ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍, വി.കെ. ശശികല, ദ്രാവിഡ കഴകം പ്രസിഡന്റ് കെ. വീരമണി, സംഗീത സംവിധായകന്‍ ഇളയരാജ, നടന്‍മാരായ ഗൗണ്ടമണി, മന്‍സൂര്‍ അലിഖാന്‍, പ്രഭു, സൂരി, ആനന്ദ് രാജ്, സംവിധായകരായ ടി. രാജേന്ദര്‍, വിക്രമന്‍, എ.ആര്‍. മുരുഗദാസ്, കവി വൈരമുത്തു തുടങ്ങി ഒട്ടേറെപ്പേര്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തി.

shortlink

Related Articles

Post Your Comments


Back to top button