GeneralLatest NewsNEWSWOODsWorld Cinemas

നടി മിയ ഖലീഫയെ പിന്നാലെ നടന്ന് ചീത്തവിളിച്ച്‌ യുവതി: ദൃശ്യങ്ങൾ പങ്കുവച്ച് താരം

ഒരു സ്ത്രീ ലോബിയിലൂടെ തന്നെ പിന്തുടരുകയും ചീത്തവിളിക്കുകയും ചെയ്തു എന്നാണ് മിയ ഖലീഫ കുറിച്ചത്

ഒരു യുവതി തന്റെ പിന്നാലെ നടന്ന് ചീത്തവിളിക്കുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ച്‌ മുന്‍ പോണ്‍ താരം മിയ ഖലീഫ. ട്വിറ്ററിലാണ് താരം തനിക്ക് നേരിട്ട അധിക്ഷേപത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്.

ഇസ്രയേല്‍- ഹമാസ് വിഷയത്തിലെ മിയ ഖലീഫയുടെ നിലപാടാണ് ചീത്തവിളിക്ക് കാരണമായത്. ഇസ്രയേല്‍- ഹമാസ് യുദ്ധം ആരംഭിച്ചതുമുതല്‍ താരം ഇസ്രയേലിനെതിരെ രംഗത്തെത്തിയിരുന്നു. അപരിചിതയായ ഒരു സ്ത്രീ ലോബിയിലൂടെ തന്നെ പിന്തുടരുകയും ചീത്തവിളിക്കുകയും ചെയ്തു എന്നാണ് മിയ ഖലീഫ കുറിച്ചത്.

read also: വലിച്ചത് ആയുര്‍വേദ ബീഡി, അതിനു പിന്നാലെ മൈഗ്രെയ്ൻ ഉണ്ടായി: നടൻ മഹേഷ് ബാബുവിന്റെ വെളിപ്പെടുത്തൽ

ജൂത മത വിശ്വാസിയാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് യുവതി അസഭ്യം പറയുന്നത്. യുവതിയോടൊപ്പം ഒരു ആണ്‍കുട്ടിയുമുണ്ട്. അമ്മയേക്കുറിച്ച്‌ നിനക്ക് അഭിമാനമുണ്ടോ എന്ന് മിയ ഖലീഫ ആ കുട്ടിയോട് ചോദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

shortlink

Related Articles

Post Your Comments


Back to top button