GeneralLatest NewsMollywoodNEWSWOODs

അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും സ്വീകരിച്ച്‌ നടൻ മമ്മൂട്ടി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണ മണ്ഡപത്തിലായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങ്.

ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും അക്ഷതം സ്വീകരിച്ച്‌ നടൻ മമ്മൂട്ടി. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച്‌ അയോദ്ധ്യയില്‍ പൂജിച്ച അക്ഷതമാണ് ഗുരുവായൂര്‍ അമ്പലത്തിന്റെ നടയില്‍ വച്ച്‌ മമ്മൂട്ടി ഏറ്റുവാങ്ങിയത്. ഭാര്യ സുല്‍ഫത്തും അക്ഷതം സ്വീകരിച്ചു.

read also: നടി മിയ ഖലീഫയെ പിന്നാലെ നടന്ന് ചീത്തവിളിച്ച്‌ യുവതി: ദൃശ്യങ്ങൾ പങ്കുവച്ച് താരം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയതായിരുന്നു നരേന്ദ്രമോദി. മമ്മൂട്ടിയോടൊപ്പം മറ്റ് താരങ്ങളായ മോഹൻലാല്‍, ജയറാം, ദിലീപ്, ബിജുമേനോൻ, ഷാജി കൈലാസ് തുടങ്ങിയവര്‍ക്കും അക്ഷതം നല്‍കി.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണ മണ്ഡപത്തിലായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങ്.

shortlink

Related Articles

Post Your Comments


Back to top button