CinemaComing SoonLatest News

തലവൻ ടീസർ പ്രകാശനം ചെയ്തു

ജിസ് ജോയ് യുടെ സംവിധാനത്തിൽ മലയാളത്തിലെ ജനപ്രിയരായ രണ്ടഭിനേതാക്കൾ ബിജു മേനോനും ആസിഫ് അലിയും .ഇരുവരും ഒന്നിച്ചഭിനയിച്ച് ഇതിനകം ശ്രദ്ധയാകർഷിച്ചതലവൻ എന്ന ചിത്രത്തിൻ്റെ ടീസർ ഇന്നു വൈകുന്നേരം പ്രകാശനം ചെയ്തിരിക്കുന്നു. തികഞ്ഞ പൊലീസ് കഥ, ഉദ്യേഗത്തോടെ അവതരിപ്പിക്കുന്നതാണ് ഈ ചിത്രമെന്ന് ടീസിറലെ രംഗങ്ങൾ സൂചിപ്പിക്കുന്നു. രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ അധികാരത്തിൻ്റെ സ്വരവും കിടമത്സരവും പ്രകടമാക്കുന്നുണ്ട് ഇതിലെ രംഗങ്ങളിൽ.

ജിസ് ജോയിയുടെ മുൻ ചിത്രങ്ങളിൽ ഫാമിലി ഹ്യൂമറുകൾ ആയിരുന്നുവെങ്കിൽ ഇക്കുറി പൂർണ്ണമായും ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. അരുൺ നാരായണൻ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോ എന്നിവയുടെബാനറിൽ അരുൺ നാരായണനും സിജോ വടക്കനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദിലീഷ് പോത്തൻ, കോട്ടയം നസീർ, അനുശ്രീ ,മിയാ ജോർജ്, ശങ്കർ രാമകൃഷ്ണൻ, ജോജി.കെ.ജോൺ, ദിനേശ്, നന്ദൻ 2ണ്ണി, അനുരൂപ്, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്.

ശരത് പെരുമ്പാവൂർ ,ആനന്ദ് തേവർ കാട്ട് എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം – ശരൺ വേലായുധൻ. എഡിറ്റിംഗ് -സൂരജ്.ഈ.എസ്. കലാസംവിധാനം -അജയൻ മങ്ങാട്. മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റും – ഡിസൈൻ – ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാഗർ. സംഗീതം – ജിസ്ജോയ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌ – ഷെമീജ് കൊയിലാണ്ടി. പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഉടൻ തന്നെ സെൻട്രൽപിക്ച്ചേഴ്‌സ് പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button