GeneralKollywoodLatest NewsNEWSWOODs

ബസ്സിന് മുകളില്‍ കയറി സെല്‍ഫി എടുത്ത് വിജയ്: പുതുച്ചേരിയില്‍ ഗതാഗതം സ്തംഭിച്ചു

ടെസ്‌ക്‌സ്‌റ്റയില്‍സ് കോംപ്ലക്‌സിന് മുമ്പില്‍  ആരാധകര്‍ തടിച്ചുകൂടുകയായിരുന്നു

തെന്നിന്ത്യൻ സിനിമാ താരം വിജയ് തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി പ്രഖ്യാപിച്ചത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ പ്രതീക്ഷകളുണര്‍ത്തുകയാണ്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെ തന്റെ അവസാനത്തെ ചിത്രം ദളപതി 69 ആയിരിക്കുമെന്നും വിജയ് വ്യക്തമാക്കി. പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ, ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ ചിത്രത്തിന്റെ ലൊക്കേഷനില്‍ ആരാധകർക്ക് മുഖം കൊടുത്തിരിക്കുകയാണ് താരം.

READ ALSO: ‘കുറച്ചുപേര്‍ക്ക് ഈ പോരാട്ടം യഥാര്‍ത്ഥമാണ്, ചിലര്‍ക്ക് ഇത് വെറും സ്റ്റണ്ട്’: കാന്‍സര്‍ ദിനത്തില്‍ നടി മംമ്ത മോഹന്‍ദാസ്

‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ ചിത്രത്തിന്റെ ലൊക്കേഷനില്‍ തന്നെ കാണാനെത്തിയ ആരാധകര്‍ക്കൊപ്പം വിജയ് എടുത്ത സെല്‍ഫി വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഷൂട്ടിംഗിനായി താരം എത്തിയത് അറിഞ്ഞ് പുതുച്ചേരിയിലെ ടെസ്‌ക്‌സ്‌റ്റയില്‍സ് കോംപ്ലക്‌സിന് മുമ്പില്‍  ആരാധകര്‍ തടിച്ചുകൂടുകയായിരുന്നു. ഇതോടെ ആരാധകരെ കാണാനായി എത്തിയ താരം ബസ്സിന് മുകളിലേക്ക് കയറുകയും ചെയ്തു. ആരാധകര്‍ തടിച്ചു കൂടിയതോടെ പുതുച്ചേരി കടലൂര്‍ റോഡില്‍ അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button