GeneralLatest NewsMollywoodNEWSWOODs

പി ഭാസ്കരൻ ജന്മശതാബ്ധി പുരസ്കാരം നടൻ രാഘവന്

ഏപ്രിൽ 21-ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ വെച്ച് അവാർഡ് സമർപ്പിക്കുന്നതാണ്

പി ഭാസ്കരൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പി ഭാസ്കരൻ ജന്മശതാബ്ധി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ജന്മശതാബ്ധി പുരസ്ക്കാരം നടൻ രാഘവന്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്.

ശതാബ്ധി ആഘോഷങ്ങളുടെ ഉദ്ഘാടനദിവസമായ ഏപ്രിൽ 21-ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ വെച്ച് വിശ്വചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ സമർപ്പിക്കുന്നതാണ്. ഏപ്രിൽ 21 ന് തുടങ്ങി 2025 ഫെബ്രുവരി 25-ന് അവസാനിക്കുന്ന തരത്തിൽ വിവിധ കലാ- സാംസ്കാരിക പരിപാടികളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.

read also: ബിഗ് ബോസ് താരം ഗോപിക ഗോപി രണ്ടാമതും വിവാഹിതയായോ? ചിത്രങ്ങൾക്ക് പിന്നാലെ അന്വേഷണവുമായി ആരാധകർ

ചെയർമാൻ സിവി പ്രേംകുമാർ, ജനറൽ സെക്രട്ടറി എം ആർ മനോജ്, സെക്രട്ടറി ഷൈനി, ട്രഷറർ വിനോദ്കുമാർ കെ, അജയ് തുണ്ടത്തിൽ, ബിജു ഗോൾഡൻവോയ്സ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button