GeneralLatest NewsMollywood

താൻ കടന്നുപോകുന്ന കഠിന സാഹചര്യങ്ങളെക്കുറിച്ച് നടന്‍ ദിലീപ്

ദിലീപ് നായകനാകുന്ന പുതിയ ചിത്രം കോടതി സമക്ഷം ബാലൻ വക്കീൽ തിയറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുകയാണ്. ദുബായിൽ വേൾഡ് വൈഡ് ഫിലിംസും നോവോസ് സിനിമാസും സംഘടിപ്പിച്ച കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പുറത്തിറക്കുന്ന ചടങ്ങിൽ താൻ കടന്നുപോകുന്ന കഠിന സാഹചര്യങ്ങളെ സൂചിപ്പിച്ച് നടൻ ദിലീപ്.

ജീവിതം എല്ലാവർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പോരാട്ടമാണെന്നും അവിടെ നമുക്ക് താങ്ങും തണലുമാകുന്നത് സ്നേഹം എന്ന വികാരമാണെന്നും അദ്ദേഹം പറഞ്ഞു. എന്തൊക്കെ പ്രതിസന്ധിയുണ്ടെങ്കിലും കുടുംബം എന്ന യാഥാർഥ്യം ഉള്ളത് ആശ്വാസമാണെന്നു ദിലീപ് പറഞ്ഞു.

ദുബായ്, ദോഹ എന്നിവിടങ്ങൾ സന്ദർശിക്കാന്‍ കോടതി അനുമതിയോടെയാണ് ദിലീപിന്റെ വിദേശയാത്ര. കഴിഞ്ഞ ദിവസം ദുബായിലെത്തിയ ദിലീപ് അദ്ദേഹത്തിന്റെ പാർട്ണർഷിപ്പിലുള്ള ദേ പുട്ടും സന്ദർശിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments


Back to top button