CinemaGeneralInterviewsLatest NewsMollywoodNEWS

ഒരുപാട് സ്വത്ത് വാങ്ങിക്കൂട്ടണമെന്നോ പിള്ളേര്‍ക്ക് വേണ്ടി സമ്പാദിക്കണമെന്നോ ചിന്തിച്ചിട്ടില്ല

എല്ലാ തലമുറയിലും പെട്ട ആള്‍ക്കാരുടെ കൂടെ ചെറുതും വലുതുമായ കഥാപാത്രങ്ങളില്‍ വ്യാപരിച്ച് മുപ്പത്തിയൊന്നാം വര്‍ഷത്തിലും സിനിമയില്‍ നില്‍ക്കാന്‍ കഴിയുന്നതിന്റെ ചാരിതാര്‍ത്ഥ്യമുണ്ട്

കലയുടെ മേന്മയേക്കാള്‍ വാണിജ്യ ചിന്തയാല്‍ സിനിമ ചെയ്തു പണം ഉണ്ടാക്കണന്ന സിനിമാ താരങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ് നടന്‍ മനോജ്‌  കെ ജയന്‍. സിനിമയില്‍ മുപ്പത് വര്‍ഷം പിന്നിടുമ്പോള്‍ സിനിമ തനിക്ക് നല്‍കിയ ആത്മസംതൃപ്തിയെക്കുറിച്ച് ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം. പണത്തിനു വേണ്ടി ഒരുപാടു കഥാപാത്രങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും, ഓടി നടന്നു സിനിമയുടെ എണ്ണം കൂട്ടാന്‍ താല്പര്യമില്ലെന്നും മനോജ്‌ കെ ജയന്‍ തുറന്നു പറയുന്നു.

മനോജ്‌ കെ ജയന്‍റെ വാക്കുകള്‍

‘ഞാന്‍ 1988-ലാണ് സിനിമയില്‍ വരുന്നത്. ആ കാലം മുതല്‍ ഇന്നുള്ള ഏറ്റവും പുതിയ നടന്മാരുടെ സിനിമയില്‍ വരെ ഞാന്‍ അഭിനയിച്ചു. എല്ലാ തലമുറയിലും പെട്ട ആള്‍ക്കാരുടെ കൂടെ ചെറുതും വലുതുമായ കഥാപാത്രങ്ങളില്‍ വ്യാപരിച്ച് മുപ്പത്തിയൊന്നാം വര്‍ഷത്തിലും സിനിമയില്‍ നില്‍ക്കാന്‍ കഴിയുന്നതിന്റെ ചാരിതാര്‍ത്ഥ്യമുണ്ട്. ഒരുപാട് ഓവര്‍ എക്സ്പോസ്ഡ് ചെയ്ത നടനല്ല ഞാന്‍. പറ്റുന്ന റോളുകളെ ഞാന്‍ എടുക്കാറുള്ളൂ. ഓടി നടന്നു സിനിമയുടെ എണ്ണം കൂട്ടാനോ അതുവഴി ഒരുപാട് സമ്പാദ്യമുണ്ടാക്കി സൂക്ഷിക്കാനോ ശ്രമിച്ചിട്ടില്ല. നല്ല സ്റ്റാറ്റസോടെ ജീവിക്കണമെന്നുണ്ട്. അല്ലാതെ ഒരുപാട് സ്വത്ത് വാങ്ങിക്കൂട്ടണമെന്നോ പിള്ളേര്‍ക്ക് വേണ്ടി സമ്പാദിക്കണമെന്നോ ചിന്തിച്ചിട്ടില്ല. അച്ഛന്‍ ഒരുതരി മണ്ണ് പോലും എനിക്ക് വേണ്ടി ഉണ്ടാക്കിയിട്ടില്ല. സിനിമയില്‍ വന്നിട്ട് ഞാനായിട്ട് ഉണ്ടാക്കിയ സമ്പാദ്യമേയുള്ളൂ. പക്ഷെ അച്ഛന്‍ നല്‍കിയ പൈതൃകവും പാരമ്പര്യവുമൊക്കെ അതിനേക്കാള്‍ വലിയ നിധിയാണ്‌’.

shortlink

Related Articles

Post Your Comments


Back to top button