GeneralLatest NewsMollywood

അമ്മയോട് ചേർന്നു നിൽക്കുന്ന ഈ കുട്ടികുറുമ്പന്‍ മലയാള സിനിമയിലെ യുവതാരം; ആരെന്നറിയാമോ എന്ന് സോഷ്യൽ മീഡിയ

ഈ കുഞ്ഞൻ സുന്ദരനിപ്പോൾ മലയാള സിനിമയുടെ യുവതാരമാണെന്നതു മാത്രമാണ് ക്ലൂ

കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച അമ്മയോട് ചേർന്നു നിൽക്കുന്ന ഒരു കുട്ടിക്കുറുമ്പനാണ്. ഈ ചിത്രം കാട്ടി ഇതാരെന്നു തിരിച്ചറിയാന്‍ കഴിയുമോ എന്നു ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ. ഫോട്ടോ കുറച്ച് പഴയതാണ്. മങ്ങിത്തുടങ്ങി. എങ്കിലുമൊന്നു ശ്രമിക്കൂ എന്നു പറഞ്ഞുകൊണ്ട് ആരാധകര്‍ക്ക് നല്‍കുന്ന ക്ലൂ ഈ കുഞ്ഞൻ സുന്ദരനിപ്പോൾ മലയാള സിനിമയുടെ യുവതാരമാണെന്നതു മാത്രമാണ്. എന്തായാലും ചിത്രം വൈറലായിക്കഴിഞ്ഞു.

അതാരാണെന്നു കണ്ടു പിടിക്കാൻ ഒന്നു രണ്ടു വട്ടം സൂക്ഷിച്ചു നോക്കേണ്ടതൊന്നുമില്ലെന്നും ഇതു നമ്മുടെ സ്വന്തം ടൊവിനോ തേമസാണെന്നുമാണ് ആരാധകരുടെ കമന്റ് ടൊവിനോയുടെ പുതിയ ചിത്രവുമായി ഒത്തു നോക്കി ഇതു താരം തന്നെയെന്നുറപ്പിക്കുകയാണ് സോഷ്യൽ മീഡിയയും ആരാധകരും.

ലൂസിഫര്‍, കല്‍ക്കി തുടങ്ങിയവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍

shortlink

Related Articles

Post Your Comments


Back to top button