GeneralLatest NewsMollywoodNEWSWOODs

‘രാവിലെ 7 മുതല്‍ രാത്രി 9 വരെ കാലുകള്‍ കെട്ടി 35 ദിവസത്തോളം വീല്‍ ചെയറിലിരുന്നു’: രഞ്ജിത്ത് ശങ്കര്‍

ഉണ്ണി മുകുന്ദന്റെ ഇടപെടല്‍, പ്രതിബദ്ധത, കഠിനാധ്വാനം എന്നിവയില്‍ ഞാൻ അതിശയിച്ച സമയങ്ങളുണ്ട്

നടൻ ഉണ്ണി മുകുന്ദന്റെ കഠിനാധ്വാനം അത്ഭുതപ്പെടുത്തിയെന്ന് സംവിധായകൻ രഞ്ജിത്ത് ശങ്കർ. ഇരുവരും ഒന്നു ചേർന്ന ജയ് ഗണേഷ് എന്ന ചിത്രം മികച്ച പ്രതികരണം നേടുകയാണ്. ഈ ചിത്രത്തിൽ അഭിനയിച്ചതിനെക്കുറിച്ചാണ് രഞ്ജിത് ശങ്കറിന്റെ പോസ്റ്റ്

read also: നടൻ ധനുഷ് തങ്ങളുടെ മകൻ എന്നവകാശപ്പെട്ട് പരാതിയുമായെത്തിയ കതിരേശൻ മരിച്ചു: മരണം നിയമപോരാട്ടം തുടരുന്നതിനിടെ

കുറിപ്പ് പൂർണ്ണ രൂപം,

‘ഉണ്ണി മുകുന്ദന്റെ ഇടപെടല്‍, പ്രതിബദ്ധത, കഠിനാധ്വാനം എന്നിവയില്‍ ഞാൻ അതിശയിച്ച സമയങ്ങളുണ്ട്. ഇത് ഏറ്റവും കഠിനമായ വേഷമാണെന്ന് അദ്ദേഹത്തിന് ഒരിക്കലും തോന്നിയിട്ടില്ല. രാവിലെ 7 മുതല്‍ രാത്രി 9 വരെ കാലുകള്‍ കെട്ടിയിട്ട്, ഏകദേശം 35 ദിവസത്തോളം വീല്‍ ചെയറിലിരുന്നു. അപ്പോഴും ഏറ്റവും അപകടകരമായ രംഗങ്ങള്‍ അവതരിപ്പിക്കുന്നു, പരാതിപ്പെടാതെ തന്നെ .

പ്രേക്ഷകൻ എന്ന നിലയില്‍ നിങ്ങളെ അത് ബോധ്യപ്പെടുത്താനുള്ള മാന്യമായ ഒരു ശ്രമമാണിത് . ഈ പ്രകടനത്തെ ഞാൻ അത്ഭുതം എന്ന് വിളിക്കും . വെല്‍ഡണ്‍ ഉണ്ണി മുകുന്ദൻ ‘ – എന്നാണ് രഞ്ജിത്ത് ശങ്കറിന്റെ കുറിപ്പ്.

shortlink

Related Articles

Post Your Comments


Back to top button