GeneralLatest NewsMollywoodNEWSWOODs

അപ്പു പഠിച്ചത് ബിഎ ഫിലോസഫി, എംഎ എടുത്ത് ടീച്ചറോ മറ്റോ ആയെങ്കില്‍ കുഴപ്പിമില്ലായിരുന്നു: സുചിത്ര മോഹൻലാല്‍

ഡോക്ടറുടെ ഫാമിലിയാണെങ്കില്‍ മക്കള്‍ ഡോക്ടറാകുന്നത് നാച്ചുറലാണ്.

മലയാളത്തിന്റെ പ്രിയതാരകുടുംബമാണ് മോഹൻലാലിന്റേത്. പ്രണവ് മോഹൻലാലിന്റെ പുതിയ ചിത്രമായ വർഷങ്ങള്‍ക്ക് ശേഷം മികച്ച അഭിപ്രായം നേടിയാണ് മുന്നേറുന്നത്. പ്രണവിന്റെ യാത്രയോടുള്ള ഇഷ്ടത്തെ കുറിച്ച്‌ അമ്മ സുചിത്ര പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുചിത്ര പങ്കുവച്ചതിങ്ങനെ,

‘ഊട്ടിയിലെ ഇന്റർനാഷണല്‍ സ്കൂളിലാണ് അപ്പു പഠിച്ചത്. അവിടത്തെ പിള്ളേരുടെ കള്‍ച്ചറിന്റെ ഭാഗമാണ് ട്രക്കിംഗ്. പഠിത്തത്തിനിടയിലാണ് ഹിമാലയത്തില്‍ ട്രക്കിംഗിന് പോകണമെന്ന് പറഞ്ഞ് അപ്പുവും ഫ്രണ്ടും എത്തിയത്. അന്ന് ഡല്‍ഹിയില്‍ അ‍ഡ്വഞ്ചർ ട്രിപ്പ് ഓർഗനൈസ് ചെയ്യുന്ന ഒരു ഫ്രണ്ട് എനിക്ക് ഉണ്ടായിരുന്നു. അവരുടെ കൂടെ പോകാൻ പറഞ്ഞ് ഡല്‍ഹിയിലേക്ക് വിട്ടു. എന്നാല്‍ ആരുടേയും സഹായം ഇല്ലാതെ ഹിമാലയത്തില്‍ എത്താനായിരുന്നു അപ്പുവിന്റേയും ഫ്രണ്ടിന്റെയും തീരുമാനം. പത്തും പതിനഞ്ചും പേരുള്ള ജീപ്പിലും ബസിലുമായിരുന്നു യാത്ര. അന്ന് തുടങ്ങിയ യാത്രയോടുള്ള ഇഷ്ടം ഇന്നും തുടരുന്നു.’

read also: ‘രാവിലെ 7 മുതല്‍ രാത്രി 9 വരെ കാലുകള്‍ കെട്ടി 35 ദിവസത്തോളം വീല്‍ ചെയറിലിരുന്നു’: രഞ്ജിത്ത് ശങ്കര്‍

ഓസ്ട്രേലിയയില്‍ പോയി അപ്പു പഠിച്ചത് ബിഎ ഫിലോസഫിയാണ്. അതിന്ശേഷം എംഎ എടുത്ത് ടീച്ചറോ മറ്റോ ആയെങ്കില്‍ കുഴപ്പിമില്ലായിരുന്നു. അതും ചെയ്യാതിരിക്കുമ്പോള്‍ സിനിമ ട്രൈ ചെയ്തുടേയെന്ന് ഞാൻ തന്നെ ചോദിച്ചിട്ടുണ്ട്. ഡോക്ടറുടെ ഫാമിലിയാണെങ്കില്‍ മക്കള്‍ ഡോക്ടറാകുന്നത് നാച്ചുറലാണ്. ഞാൻ വന്നത് സിനിമ ഫാമിലിയില്‍ നിന്നാണ് എന്റെ അച്ഛൻ പ്രൊ‍ഡ്യൂസറാണ്. ഞാൻ കല്യാണം കഴിച്ചത് ആക്ടറെയാണ്. എന്റെ സഹോദരനും സിനിമ മേഖലയില്‍ നിന്നുള്ള ആളാണ്. സിനിമയാണ് ഞങ്ങളുടെ ബ്രെഡ്& ബട്ടർ. അത്കൊണ്ട് തന്നെ എനിക്ക് അവനോട് ഡോക്ടറാകാൻ പറയാൻ പറ്റില്ല. ഒരു കുട്ടിയെങ്കിലും ഡോക്ടറാകണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു. പക്ഷെ രണ്ട് പേർക്കും അതിനോട് ചായ്‌വ് ഇല്ലായിരുന്നു’- സുചിത്ര മോഹൻലാല്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button