BollywoodGeneralLatest News

ക്ഷണകത്തുകള്‍ പോലും അച്ചടിച്ചു;വിവാഹത്തില്‍ നിന്നും സല്‍മാന്‍ പിന്തിരിയാന്‍ കാരണം

സൽമാൻ എന്നും കുടുംബത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന വ്യക്തിയാണ്.

ബോളിവുഡിലെ വിവാദ നായകനാണ് സല്‍മാന്‍. ഐശ്വര്യ റായ്, കത്രീന കെയിഫ് തുടങ്ങി ഒരു പിടി താരങ്ങളുമായി പ്രണയ വിവാദങ്ങളില്‍ കുടുംഗിയ സല്‍മാന്‍ ഇന്നും ബോളിവുഡിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലറാണ്. പലപ്പോഴും ക്ഷണക്കത്ത് വരെ അച്ചടിച്ച വിവാഹം മുടുങ്ങുകയായിരുന്നു. അന്‍പത്തിമൂന്നുകാരനായ സല്‍മാന്‍ വിവാഹം കഴിക്കാത്തത്തിന്റെ കാരണം അന്വേഷിക്കുകയാണ് ആരാധകര്‍.

“സൽമാൻ എന്നും കുടുംബത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന വ്യക്തിയാണ്. ഒരുപാട് തവണ അദ്ദേഹം വിവാഹത്തിന്റെ അടുത്തെത്തിയിരുന്നു. എന്നാൽ അതൊന്നും തന്നെ നടന്നില്ല. എന്തെന്നാൽ ഓരോ തവണയും അദ്ദേഹത്തിന് തന്റെ കുടുംബത്തോളം പ്രാധാന്യം മറ്റൊരു വ്യക്തിക്ക് നൽകാനായില്ല. പങ്കാളിക്ക് തന്റെ സ്‌നേഹം പൂർണമായും കൊടുക്കാനായില്ലെങ്കിൽ അത് നീതികേടാകുമെന്ന് സൽമാന്‍ കരുതുന്നു. അതാണ് ഇന്നും അദ്ദേഹം ബാച്ചിലർ ആയി തുടരാനുള്ള കാരണം.” കുടുംബ സുഹൃത്ത് പറയുന്നു.

a

സൽമാന്റെ വിവാഹം കുടുംബവും ആരാധകരും ആഗ്രഹിച്ചിരുന്നു. ഒരുകാലത്ത് ബോളിവുഡില്‍ ഏറെ വിവാദമായ പ്രണയ ബന്ധമായിരുന്നു നടി ഐശ്വര്യ റായുമായി ഉണ്ടായിരുന്നത്. ഈ പ്രണയത്തിന്റെ പേരില്‍ ഷൂട്ടിംഗ് സെറ്റില്‍ പോലും സല്‍മാന്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിവാഹത്തിന്റെ വക്കില്‍ പോലും എത്തിയ ബന്ധം ചില തെറ്റിദ്ധാരണകളുടെ പേരില്‍ വേര്‍പിരിഞ്ഞു. അതിനു ശേഷം സല്‍മാന്‍ നടി കത്രീനയുമായി അടുപ്പത്തിലായി. ഈ പ്രണയവും പരാജയമായി. അതിനുശേഷം സോമി അലിയുമായും സംഗീത ബിജ്ലാനിയുമായുമുണ്ടായിരുന്ന ബന്ധം വിവാഹം വരെ എത്തിയതാണ്. വിവാഹ ക്ഷണക്കത്തുകൾ പോലും അച്ചടിച്ചു. എന്നാല്‍ തന്റെ വീട്ടുകാരോടുള്ള ഈ നിസ്വാർത്ഥമായ സ്‌നേഹം പങ്കാളിക്ക് മനസിലാക്കാൻ കഴിയുമോ എന്ന ആ ഭയമാണ് സല്‍മാനെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതെന്നാണ് കുടുംബ വൃത്തങ്ങള്‍ പറയുന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close