GeneralLatest NewsMollywood

ചോക്ലേറ്റ് റീലോഡഡ്; പക്ഷേ പൃഥ്വിരാജും റോമയും ഇല്ല!!

അതുവരെ സ്‌ക്രീനില്‍ മാത്രമേ ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നുള്ളൂ

2007 ല്‍ പൃഥ്വിരാജ് -റോമ കൂട്ടുകെട്ടില്‍ ചോക്ലറ്റ് എന്ന ചിത്രം എത്തിയിരുന്നു. വിമന്‍സ് കോളേജില്‍ പഠിക്കാന്‍ എത്തിയ ശ്യാം എന്ന വിദ്യാര്‍ഥിയുടെ കഥപറഞ്ഞ ചിത്രം വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ ചോക്ലേറ്റ് വീണ്ടുമെത്തുന്നു. ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലവിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചതയായ നൂറിന്‍ ഷെരീഫും ഉണ്ണി മുകന്ദനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ പേര് ചോക്ലേറ്റ് റീലോഡഡ്.

മൂവായിരത്തോളം പെണ്‍കുട്ടികളുടെ നടുവിലേക്ക് വരുന്ന നായകന്‍ എന്ന സാമ്യം മാത്രമേ 2007ലെ ചോക്ലേറ്റും ഈ ചോക്ലേറ്റും തമ്മിലുള്ളൂ എന്നാണ് നൂറിന്‍ പറയുന്നത്. സേതുവിന്റെ തിരക്കഥയില്‍ ബിനു പീറ്ററാണ് ചിത്രം സംവിധാനം ചെയ്യുന്നത്

അമ്മു എന്ന കഥാപാത്രമായാണ് ഞാന്‍ എത്തുന്നത്. ചോക്ലേറ്റില്‍ റോമ അവതരിപ്പിച്ച ആന്‍ മാത്യു പോലെ ഒരു കഥാപാത്രമാണിത്. ‘ഈ വിഷുവിനാണ് ഉണ്ണിയേട്ടനെ ആദ്യമായി കാണുന്നത്. ഒരുപാട് ടെന്‍ഷനുണ്ടായിരുന്നു എനിക്ക്. പക്ഷേ അദ്ദേഹം സൂപ്പര്‍കൂളായിരുന്നു. ഒരു നടനെ ആദ്യമായി കാണാന്‍ ചെയ്യുമ്ബോള്‍ അങ്ങനെ ആയിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. അതുവരെ സ്‌ക്രീനില്‍ മാത്രമേ ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നുള്ളൂ’ നൂറിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button