ആ നടനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വലിയ കുറ്റബോധമാണത്: തുറന്നു പറഞ്ഞു ഫാസില്‍

‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ആദ്യ ചിത്രം തന്നെ വലിയ ഹിറ്റാക്കി മാറ്റിയ സംവിധായകന്‍ ഫാസില്‍ ഒരുപാടു നല്ല സിനിമകള്‍ മലയാളത്തിനു സംഭാവന ചെയ്ത പ്രിയ സംവിധായകനാണ്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കരിയറില്‍ മികച്ച സിനിമകള്‍ നല്‍കിയിട്ടുള്ള ഫാസിലിനെ ഏറെ വിഷമിപ്പിക്കുന്ന സംഗതി മറ്റൊന്നാണ്.
തന്റെ ഏറ്റവും അടുത്ത സുഹൃത്തായ നെടുമുടി വേണുവിനു പ്രേക്ഷകര്‍ ഓര്‍മിക്കത്തക്ക വിധമുള്ള ഒരു റോള്‍ കൊടുക്കാന്‍ ഇതുവരെയും തനിക്ക് സാധിച്ചിട്ടില്ലെന്നു പറയുകയാണ് ഫാസില്‍. “അത് ഓര്‍ക്കുമ്പോള്‍ വലിയ കുറ്റബോധമാണ്. പ്രേക്ഷകര്‍ നോട്ട് ചെയ്യുന്ന ആഴമുള്ള ഒരു വേഷം വേണുവിനു നല്കാന്‍ കഴിഞ്ഞിലല്ലോ എന്ന ഒരു വേദന ബാക്കിയുണ്ട്”, ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ഫാസില്‍ വ്യക്തമാക്കി.

SHARE