GeneralNEWS

ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ അബദ്ധം അതായിരുന്നു; ജി.എസ് പ്രദീപ്‌

അശ്വമേധം എന്ന ഗെയിം ഷോയിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജി.എസ് പ്രദീപ്‌.അറിവിന്റെ നിറകുടമായ ജി.എസ് പ്രദീപിന് ഈ ലോകത്തിലെ സര്‍വ്വ വിഷയങ്ങളും മനപാഠമാണ്. ഒന്ന് രണ്ടു സിനിമകളിലും ജി.എസ് പ്രദീപ്‌ അഭിനയിച്ചിരുന്നു,മലയാളി ഹൗസ് എന്ന പ്രോഗ്രാമിലെ മത്സരാര്‍ത്ഥിയായി ജി.എസ് പ്രദീപ്‌ മിനി സ്ക്രീനിലെത്തിയപ്പോള്‍ പല ഭാഗത്ത് നിന്നും ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ഇപ്പോഴിതാ മലയാളി ഹൗസില്‍ പങ്കെടുത്തതില്‍ പശ്ചാത്താപം പ്രകടിപ്പിച്ചിരിക്കുകയാണ് ജി.എസ് പ്രദീപ്‌.

സൂര്യ ടിവിയിലെ മലയാളി ഹൗസില്‍ പങ്കെടുത്തത് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമായിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും പലരും എന്നെ വിലക്കിയിരുന്നു. രണ്ടാമത്തെ തെറ്റ് മദ്യാപനം ആയിരുന്നു. ജി.എസ് പ്രദീപ്‌ മദ്യപിക്കുന്നത് ഞങ്ങള്‍ക്ക് ഒരു വിഷയമല്ല, പക്ഷെ ഇത്തം പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നില്ല എന്നായിരുന്നു പലരുടെയും പ്രതികരണം. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജി.എസ് പ്രദീപ്‌ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button