‘ശസ്ത്രക്രിയയ്ക്കുശേഷം പിതാവിനൊപ്പം 45-ാം പിറന്നാൾ ആഘോഷിച്ച് ഹൃത്വിക്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷൻ അസുഖബാധിതനായത് വാർത്തകളിലൂടെ പലരും അറിഞ്ഞതാണ്. ഇപ്പോഴിതാ ശസ്ത്രക്രിയയ്ക്കുശേഷം അച്ഛനൊപ്പം 45-ാം പിറന്നാൾ ആഘോഷിക്കുകയാണ് ഹൃത്വിക്.

തൊണ്ടയിലെ അര്‍ബുദബാധയ്ക്കുള്ള ശസ്‌ത്രക്രിയയ്ക്ക് ശേഷം പിതാവ് എഴുന്നേറ്റുവെന്ന് താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയ അച്ഛനൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ഹൃത്വിക് തന്നെയാണ് ആരാധകർക്കായി പങ്കുവെച്ചത്.

‘ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹം എഴുന്നേറ്റു. സ്നേഹത്തിന്റെ ശക്തി. അദ്ദേഹത്തിന്റെ കൂടെനിന്നവർക്കും അദ്ദേഹത്തിന് കരുത്ത് പകർന്ന് മുന്നോട്ട് പോകാൻ സഹായിച്ചവർക്കും നന്ദി. ഇന്ന് ഏറ്റവും മികച്ച ദിവസമാണ്’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

#happiness#children#grandchildren#grandnephew#

A post shared by Pinkie Roshan (@pinkieroshan) on

SHARE