Latest NewsMollywoodNostalgia

ശ്രീവിദ്യയുടെ പ്രണയം കമല്‍ഹസനോട് ആയിരുന്നില്ല, മറ്റൊരു താരത്തോട്; തുറന്നു പറഞ്ഞ് ജോണ്‍പോള്‍

അതുകൊണ്ടു തന്നെയാണ് ലളിതയും വിദ്യയും ഏറ്റവും നല്ല ചങ്ങാതിമാരായി തീര്‍ന്നത്

മലയാളികളുടെ മനം കവര്‍ന്ന നായികയാണ് ശ്രീവിദ്യ. മലയാളത്തിന്റെ മുഖശ്രീ വിട പറഞ്ഞിട്ട് 12 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. പലപ്പോഴും പ്രണയ വിവാദങ്ങളുടെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ ശ്രീവിദ്യയുടെ പേര് നിറഞ്ഞു നിന്നിരുന്നു. ഈ കഥകളിലെ നായകന്‍ നടന്‍ കമലഹാസനുമായിരുന്നു.

എന്നാല്‍ കമലഹാസനല്ല താരത്തിന്റെ പ്രണയിതാവ് എന്ന് തുറന്നു പറയുകയാണ് ശ്രീവിദ്യയുടെ സുഹൃത്തും തിരക്കഥാകൃത്തുമായ ജോണ്‍പോള്‍. ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും ആത്മാര്‍ത്ഥമായി പ്രണയം തോന്നിയിട്ടുണ്ടെങ്കില്‍ അത് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ഭരതനോട് ആയിരുന്നുവെന്ന് സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍ പോള്‍ പങ്കുവയ്ക്കുന്നു.

അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ … ” ദേഹീദേഹങ്ങളെ ലയിപ്പിച്ചു കൊണ്ട് ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും ഒരു അനുരാഗ ബന്ധം ഉണ്ടായിരുന്നുവെങ്കില്‍ അത് ഭരതനോട് മാത്രമായിരുന്നു. ഒരിക്കലും ഒരു ദാമ്പത്യത്തിന്റെ സാഫല്യത്തിലേക്കെത്തുവാനുള്ളതല്ല തങ്ങള്‍ തമ്മിലുള്ള ആഭിമുഖ്യം എന്നറിഞ്ഞുകൊണ്ട്, ഒരുതരത്തിലുമുള്ള ജീവിത വ്യവസ്ഥിതികളിലും തളയ്ക്കപ്പെടാതെ പ്രണയത്തിന്റെ ഫലം പ്രണയം മാത്രം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അന്യോന്യം പ്രണയവര്‍ഷം ചൊരിഞ്ഞവരായിരുന്നു ഭരതനും ശ്രീവിദ്യയും. ഭരതന്റെ ജീവിത്തിലെ പങ്കാളി ലളിതയാണെന്നും, ആ കുഞ്ഞുങ്ങള്‍ക്കമ്മ ലളിതയാണെന്നും, അവരുടെ ജീവിതത്തിന്റെ ഭദ്രതയാണ് ഭരതന്റെ ഊര്‍ജത്തിന്റെ പുറകിലെ സ്രോതസ്സെന്നും ഏറ്റവും കൂടുതല്‍ തിരിച്ചറിഞ്ഞിരുന്നതും ശ്രീവിദ്യയാണ്. അതുകൊണ്ടു തന്നെയാണ് ലളിതയും വിദ്യയും ഏറ്റവും നല്ല ചങ്ങാതിമാരായി തീര്‍ന്നത്”

Tags

Post Your Comments

Related Articles


Back to top button
Close
Close