കരീന ബിക്കിനിയില്‍, നാണക്കേടില്ലേയെന്നു വിമര്‍ശനം ; കിടിലന്‍ മറുപടിയുമായി താരം

വിവാഹത്തോടെ സിനിമ ഉപേക്ഷിക്കുന്നവരാണ് നടിമാരില്‍ പലരും. എന്നാല്‍ വിവാഹ ശേഷവും സിനിമയിലും ഗ്ലാമര്‍ വേഷങ്ങളിലും പ്രത്യക്ഷപ്പെടുന്ന നടിയാണ് കരീന കപൂര്‍. അതുകൊണ്ട് തന്നെ താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്‌ പലപ്പോഴും വിവാദത്തിലാകാറുണ്ട്. കുറച്ചു നാൾ‌ മുന്‍പു കരീനയും സെയ്ഫും തൈമൂറും അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

സ്വിമ്മിങ് പൂളില്‍ ബിക്കിനിയില്‍ താരം പ്രത്യക്ഷപ്പെട്ടത് വലിയ വിമര്‍ശനത്തിനു ഇരയായിരുന്നു. ‘‘നരകത്തിലേക്ക് പോകൂ സെയ്ഫ് അലിഖാൻ. ഭാര്യ ബിക്കിനി ധരിക്കുമ്പോൾ നിങ്ങൾക്കു നാണക്കേടു തോന്നുന്നില്ലേ’’ എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഇതിനെതിരെ മറുപടിയുമായി എത്തിയിരിക്കുകയാണ് കരീന.

‘‘ഞാൻ ബിക്കിനി ധരിക്കുന്നതു തടയാൻ സെയ്ഫ് ആരാണ്. നീ എന്തുകൊണ്ടാണു ബിക്കിനി ധരിക്കുന്നത്? അല്ലെങ്കിൽ നീ എന്തിനാണ് ഇത് ചെയ്തത് എന്നു സെയ്ഫ് ചോദിക്കുന്ന തരത്തിലുള്ള ബന്ധമാണ് ഞങ്ങളുടേത് എന്ന് ഇതുവരെ തോന്നിയിട്ടില്ല. എനിക്ക് അങ്ങനെ ചിന്തിക്കാൻ തന്നെ സാധ്യമല്ല. വളരെയേറെ ഉത്തരവാദിത്തത്തോടെയുള്ള ബന്ധമാണു ഞങ്ങളുടേത്. അദ്ദേഹം എന്നെ വിശ്വസിക്കുന്നു. ഞാൻ ബിക്കിനി ധരിക്കുന്നുവെങ്കില്‍ അതിനൊരു കാരണമുണ്ടായിരിക്കും’’– കരീന അർബാസ് ഖാനുമായുള്ള ചാറ്റ് ഷോയില്‍ പറഞ്ഞു.

SHARE