Latest NewsMollywood

മമ്മൂക്കയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മെഗാസ്റ്റാറിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍. പുതിയ ലുക്കാണ് തരംഗമായിരിക്കുന്നത്. ഇതിനിടെ മധുരരാജയുടെ വിജയത്തിന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കൈനിറയെ സിനിമകളാണ് ഇക്കൊല്ലം മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഖാലിദ് റഹ്മാന്‍ സംവിധാനത്തില്‍ ഒരുങ്ങുന്ന ഉണ്ടയാണ് ഈദിന് റീലീസിനെത്തുന്ന മമ്മൂട്ടി ചിത്രം. ഉണ്ടയുടെ റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്.

വമ്പന്‍ റിലീസായാണ് ഉണ്ട എത്തുന്നത്. ഇതിനിടെ പുറത്തു വിട്ട ടീസര്‍ പെട്ടന്ന് തന്നെ വൈറലായിരുന്നു. നിലവില്‍ അവസാന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് സിനിമയുളളത്. ഇതിനിടെ മെഗാസ്റ്റാറിന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button