CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

എങ്ങനെ ബുദ്ധിജീവി ആകാം; അവതാരക ലക്ഷ്മി മേനോന് കിടിലന്‍ മറുപടിയുമായി ശ്രീലക്ഷ്മി

സ്ത്രീകള്‍ക്ക് എങ്ങനെ ബുദ്ധി ജീവിയാകമെന്ന ഉപദേശവുമായി ഇറങ്ങിയ അവതാരക ലക്ഷിമി മേനോന് മറുപടിയുമായി ശ്രീലക്ഷ്മി. സ്ത്രീ ബുജികളെ  പരിഹസിച്ചു കൊണ്ട് രംഗത്ത് എത്തിയ ലക്ഷ്മിയ്ക്ക് അതെ നാണയത്തില്‍ മറുപടിയുമായി എത്തുകയാണ് ശ്രീലക്ഷ്മി. മറ്റുള്ളവന്‍റെ ഉപ്പു മുതൽ കർപ്പൂരം വരെ ശ്രദ്ധിച്ച് വീക്ഷിച്ച് വിലയിരുത്തി മഹത്തായ സമയവും ഊർജവും സംഭാവന ചെയ്ത്, ‘സൊ കാൾഡ് ബുദ്ധിജീവി’ ആവാൻ മുട്ടി നിൽക്കുന്ന സാധാരണകാർക്ക് ടിപ്സും ചിപ്സും നൽകി പ്രത്യാശയും പ്രകാശവുമായി മാറാൻ കാണിച്ച ലക്ഷ്മി മേനോന് ഒരു കുതിരപ്പവന്‍ ഇരിക്കട്ടയെന്നാണ് പോസ്റ്റിലൂടെ ശ്രീലക്ഷമി പറയുന്നത്.

ശ്രീലക്ഷ്മിയുടെ കുറിപ്പ്

How to be a Budhijeevi !

“ബുദ്ധിജീവി “

സ്കൂൾ കാലഘട്ടത്തിലാണ് ഈ വാക്ക് ആദ്യമായി കേൾക്കുന്നത്. ക്ലാസ്സിൽ മറ്റു കുട്ടികളുമായി വലിയ അടുപ്പമില്ലാത്ത, പുസ്തകങ്ങളിലും പഠന വിഷയങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു നടക്കുന്ന കുട്ടികളെ “ബുദ്ധിജീവി ” എന്ന് വിളിച്ച് വന്നിരുന്നു.
പ്ലസ് ടു, കോളേജ് കാലയളവായപ്പോൾ കവിത എഴുതുന്നവർ,
മുടി വെട്ടാതെ,
അലസരായി മുഷിഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുന്നവർ,
സ്ഫുടമായി ഭാഷ ഉപയോഗിക്കുന്നവർ… അങ്ങനെ അങ്ങനെ വ്യത്യസ്തരായി, ചുറ്റുപാടിന്റെ അലിഖിത രീതികളെ മറന്ന് സ്വന്തം സ്പെയ്സിൽ ജീവിക്കുന്നവരെല്ലാം
“ബുദ്ധിജീവികളായിട്ടുണ്ട് “

അതു കൊണ്ട് തന്നെ കുറച്ച് ദിവസങ്ങൾക്കു മുന്നേ റിലീസ് ആയ
” ഹൗ റ്റു ബീ എ ബുദ്ധീജീവി” എന്ന വ്ലോഗ് അയൽപക്കത്തേക്കെത്തി നോക്കി ജീവിച്ചു പോന്ന ഒരു ജനതയുടെ ആവിഷ്ക്കാരം മാത്രമാണ്..!
പൊതുബോധത്തിലേക്കടിമപ്പെട്ടുപോയ ഒരു സമൂഹത്തിന്റെ വിഷ്വലൈസേഷനാണ്.

ഇതുകൊണ്ടൊക്കെ തന്നെ.., വസ്ത്ര സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം,
ആവിഷ്ക്കാര സ്വതന്ത്ര്യം, സമരം, പ്രതിഷേധം, എന്നൊന്നും നിങ്ങളൊട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് നന്നായി അറിയാം.

ഒന്നേ പറയാനുള്ളൂ…,
മറ്റുള്ളവരുടെ മുടിയുടെ അലങ്കാര അലങ്കോല സ്റ്റെലുകൾ..,
പൊട്ടിന്റെ നിറവും വലിപ്പവും വലിപ്പ കുറവും..,
കൺമഷി പരക്കുന്നതിന്റെ അളവ്..,
മൂക്കുത്തിയുടെ ഭാരം..,
കണ്ണട ഫ്രെയിമുകളുടെ വലിപ്പം..,
വസ്ത്രത്തിലെ നരയുടെയും മുഷിപ്പിന്റെയും വിയർപ്പിന്റെയും നാറ്റം,
തലേക്കെട്ടിയ ഷോളിന്റെ നിറം നീളം വലിപ്പം..,
പോകുന്ന ഇടങ്ങളുടെ ലൊക്കേഷൻ മാപ്പ്..!
ധരിക്കുന്ന മുണ്ട്, പാന്റ്, ഷഡിയിലെ ഒട്ടകളുടെ എണ്ണം..,
ഉപയോഗിക്കുന്ന ഭാഷ.. അതിലെ മലയാളത്തിലെ ഇംഗ്ലീഷ്..
ഇംഗ്ലീഷിലെ മലയാളം..!
വാക്കുകളുടെ അമ്മാനമാടൽ ഉഞ്ഞാലാടൽ…!

അങ്ങനെയങ്ങനെ മറ്റുള്ളവന്റെ ഉപ്പു മുതൽ കർപ്പൂരം വരെ ശ്രദ്ധിച്ച് വീക്ഷിച്ച് വിലയിരുത്തി..
മഹത്തായ സമയവും ഊർജജവും സംഭാവന ചെയ്ത്..,
” സൊ കാൾട് ബുദ്ധിജീവി ” ആവാൻ മുട്ടി നിൽക്കുന്ന സാധാരണകാർക്ക്..
ടിപ്പ്സ്സും ചിപ്പ്സ്സും നൽകി പ്രത്യാശയും പ്രകാശവുമായി മാറാൻ കാണിച്ച ആ മനസ്സുണ്ടല്ലോ…!
അതിനിരിക്കട്ടെ ഒരു കുതിരപ്പവൻ..!

നിങ്ങൾ നിരീക്ഷിച്ചുക്കൊണ്ടേയിരിക്കൂ…,
ഞങ്ങൾ ആഘോഷിച്ചുക്കൊണ്ടേയിരിക്കും…!

എന്ന്..,
ഒരു സർട്ടിഫൈഡ് ബുദ്ധിജീവി..

NB: വ്ലോഗ് കണ്ട് ധൃദംഗപുളകിതരായി അതിലേക്ക് മെൻഷൻ ചെയ്ത് നിർവൃതി അണയുന്നവരോട് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഒന്നേ പറയാനുള്ളൂ OMKV

shortlink

Related Articles

Post Your Comments


Back to top button