BollywoodGeneral

ലോക് സഭാ തിരഞ്ഞെടുപ്പിലെ ഗ്ലാമര്‍ താരങ്ങള്‍; സ്ഥാനാര്‍ഥി പട്ടികയില്‍ സിനിമാ നടിമാരുടെ നിര

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് ഇന്ത്യ. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഏതു തന്ത്രവും പയറ്റുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത് സിനിമാ താരങ്ങളിലാണ്.  2011മുതല്‍ തൃണമൂല്‍ പിന്തുടര്‍ന്നുവരുന്ന തന്ത്രവും അത് തന്നെയാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നാല്‍പ്പത്തിയൊന്ന് ശതമാനം സീറ്റില്‍ വനിതാ സംവരണം നടപ്പിലാക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിനിമാ നടിമാരുടെ നീണ്ട നിര. താരങ്ങളായ നുസ്രത് ജഹാന്‍, മിമി ചക്രബര്‍ത്തി, ശദാബ്ദി റോയി, ദീപക് അധികാര്‍ എന്നിവര്‍ തൃണമൂലിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്.

പ്രശസ്ത സിനിമാ താരം മൂണ്‍ മുണ്‍ സിംഗ് അസന്‍ സോണില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും റിപ്പോര്‍ട്ടുണ്ട്. സിറ്റിംഗ് എം പികൂടിയാണ് മൂണ്‍. ബാസിര്‍ഹാറ്റില്‍ നിന്നാണ് നുസ്രത് ജനവിധി തേടുന്നത്. മിമി ചക്രബര്‍ത്തി ജാദവ്പൂരില്‍ നിന്നും മത്സരിക്കും.

shortlink

Related Articles

Post Your Comments


Back to top button