GeneralLatest NewsMollywood

നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് യുവാവ്; ‘ന്യൂഡ് ലിപ്സ്റ്റിക്’ ഷെയ്ഡുകള്‍ നല്‍കി ചിന്മയി

സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശങ്ങളും അസഭ്യ കമന്റുകളും വരാറുണ്ടെന്ന് ചിന്മയി മുന്‍പും വെളിപ്പെടുത്തിയിരുന്നു.

മീ ടു ആരോപണങ്ങളിലൂടെ വിവാദത്തിലായ താരമാണ് ചിന്മയി. തമിഴ് സിനിമാ മേഖലയില്‍ നിന്നും വിലക്കുകള്‍ പോലും നേരിടേണ്ടി വന്ന ചിന്മയി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ന്യൂഡ്‌ ചിത്രങ്ങളുടെ പേരിലാണ്.

സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശങ്ങളും അസഭ്യ കമന്റുകളും വരാറുണ്ടെന്ന് ചിന്മയി മുന്‍പും വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ തന്റെ നഗ്നചിത്രങ്ങൾ അയച്ചുതരാൻ പറഞ്ഞയാളുടെ മെസേജ് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. യുവാവിന്റെ മെസേജിന് മറുപടിയായി ‘ന്യൂഡ് ലിപ്സ്റ്റിക്’ ഷെയ്ഡുകള്‍ ചിന്മയി അയച്ചുകൊടുത്തിരിക്കുകയാണ്.

ഗാനരചയിതാവ് വൈരമുത്തു, നടന്‍ രാധാ രവി എന്നിവർക്കെതിരെയാണ് ചിന്മയി ആരോപണമുന്നയിച്ചത്. ഇപ്പോഴും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് ചിന്മയി.

shortlink

Related Articles

Post Your Comments


Back to top button