മണിയന്‍പിള്ള രാജു ആത്മഹത്യ ചെയ്യാതിരിക്കാന്‍ ഇല്ലാത്ത സീന്‍ എഴുതിയുണ്ടാക്കി ശ്രീകുമാരന്‍ തമ്പി!

മണിയന്‍പിള്ള രാജുവിന്റെ സിനിമാ ജീവിതം തുടങ്ങുന്നത് ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത സിനിമയിലൂടെയാണ്. ശ്രീകുമാരന്‍ തമ്പിയുടെ അടുക്കല്‍ ചാന്‍സ് ചോദിച്ചെത്തിയ മണിയന്‍പിള്ള രാജുവിനെ അദ്ദേഹം ആദ്യ കാഴ്ചയില്‍ തിരസ്കരിക്കുകയായിരുന്നു. പ്രേം നസീറും ജയനും മധുവുമൊക്കെ വിലസുന്ന മലയാള സിനിമയില്‍ ഈ മുഖംവച്ച് തനിക്കൊരു ചുക്കും ചെയ്യാനില്ലെന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പരിഹാസം, സിനിമാ സ്വപ്നവുമായി വണ്ടി കയറിയ രാജു എല്ലാം അവസാനിച്ചെന്ന മട്ടില്‍ തിരികെ പോകാന്‍ നില്‍ക്കുമ്പോഴായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ അപ്രതീക്ഷിത വിളി വന്നത്, തന്റെ സിനിമയില്‍ ഒരു വേഷമുണ്ടെന്നു ശ്രീകുമാരന്‍ തമ്പി അറിയിച്ചതോടെ മണിയന്‍ പിള്ള രാജുവിന് സിനിമയിലേക്കുള്ള വഴി തുറക്കുകയായിരുന്നു.

പിന്നീടാണ് മണിയന്‍പിള്ള രാജു ആ സത്യം മനസ്സിലാക്കുന്നത്, ശ്രീകുമാരന്‍ തമ്പിയുടെ വീട്ടില്‍ നിന്ന് നിരാശനായി മടങ്ങിയപ്പോള്‍ ശ്രീകുമാരന്‍ തമ്പിയുടെ ഭാര്യ ഇടപെടുകയും ഒരു വേഷം കൊടുത്തില്ലേല്‍ അയാള്‍ ചിലപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കും എന്ന് അവര്‍ പറഞ്ഞതോടെ ഇല്ലാത്ത വേഷം മണിയന്‍പിള്ള രാജുവിനായി ശ്രീകുമാരന്‍ തമ്പി എഴുതിയുണ്ടാക്കുകയായിരുന്നു.

ബാലചന്ദ്ര മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രാജു നിര്‍മ്മാതാവ് എന്ന നിലയിലും മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ്.

SHARE