Film ArticlesGeneralLatest NewsMollywood

ദിലീപ് ചിത്രത്തിലെ അബദ്ധം ; തെളിവുകളും കാരണങ്ങളും നിരത്തി വിഷ്ണു

ഇതു സത്യമാണോ അല്ലയോ എന്നറിയാൻ പ്രേക്ഷകരും ആകാംക്ഷയിലാണ്.

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപ് നായകനായി എത്തിയ ഹിറ്റ്‌ ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ഈ ദിലീപ് ചിത്രത്തിലെ ഒരു രംഗത്തിൽ സംഭവിച്ച അബദ്ധം ചൂണ്ടിക്കാട്ടിയുള്ള ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ ശക്തമാകുന്നു. വിഷ്ണു എപി എന്ന വ്യക്തിയാണ് സിനിമ ഗ്രൂപ്പിൽ ചിത്രത്തിലെ ഒരു രംഗം അബദ്ധമാണെന്ന് തെളിവുകളും കാരണങ്ങളും നിരത്തി പോസ്റ്റിട്ടത്. വിഷ്ണുവിന്റെ വാദത്തെക്കുറിച്ച് ഗ്രൂപ്പിൽ വലിയ ചർച്ചയാണ് നടക്കുന്നത്.

സമൂഹമാധ്യമത്തിൽ വന്ന പോസ്റ്റ്

കോടതി സമക്ഷം ബാലൻ വക്കീൽ സിനിമയിൽ അമ്പലത്തിൽ വെച്ചുള്ള ഫൈറ്റ് രംഗത്തിൽ ബാലൻ വില്ലന്റെ പിസ്റ്റളിൽ കയറി പിടിക്കുന്നുണ്ട്.വില്ലൻ വെടി വെക്കാൻ നോക്കുമ്പോൾ വെടി പൊട്ടുന്നില്ല.മാഗസിൻ ഊരിയതായി കാണിക്കുന്നത്. ഇവിടെ വലിയൊരു മിസ്റ്റേക്ക് സംഭവിച്ചിട്ടുണ്ട്. പിസ്റ്റളിലെ മാഗസിൻ ഊരിമാറ്റിയത് കൊണ്ട് കാര്യമില്ല.

ഭൂരിഭാഗം പിസ്റ്റളുകളും സെമി ഒാട്ടമാറ്റിക്ക് ആണ്.അപൂർവം ചിലതു മാത്രമെ ഫുൾ ഒാട്ടമാറ്റിക്ക് ആയിട്ട് വരുന്നുള്ളൂ. പിസ്റ്റളിൽ മാഗസിൻ ലോഡ് ചെയ്ത് കോക്ക് ചെയ്യുമ്പോൾ മാഗസിനിൽ ഉള്ള കാട്രിഡ്ജ് പിസ്റ്റളിലെ ചേംബറിൽ എത്തും. കാഞ്ചി അമർത്തുമ്പോൾ വെടി പൊട്ടുന്നു.ഉടൻ തന്നെ കാട്രിഡ്ജിന്റെ കെയ്സ് പുറത്തേക്ക് തെറിക്കുന്നു.ഒപ്പം തന്നെ മാഗസിനിൽ ഉള്ള കാട്രിഡ്ജ് ചേംബറിലേക്ക് പോകുന്നു.

ഒരുതവണ കോക്ക് ചെയ്താൽ ഓരോ തവണ വെടി വെക്കുമ്പോഴും കോക്ക് ചെയ്യേണ്ട കാര്യം ഇല്ല. കാട്രിഡ്ജ് തീരുന്നത് വരെ ഓട്ടോമാറ്റിക് ആയിട്ട് അത് പ്രവർത്തിച്ചോളും. കോക്ക് ചെയ്താൽ പിസ്റ്റളിന്റെ മാഗസിൻ ഊരി മാറ്റിയത് കൊണ്ട് കാര്യം ഇല്ല.ഒരു കാട്രിഡ്ജ് ചേംബറിൽ ഉണ്ടാകും. മാഗസിൻ ഊരി ഒരു തവണ വെടി വെച്ചാലെ ഗൺ എംപ്റ്റി ആകൂ.അല്ലേൽ ഒരു തവണ കൂടി കോക്ക് ചെയ്യണം.

വ്യക്തമായ കാരണങ്ങൾ നിരത്തിയാണ് വിഷ്ണുവിന്റെ പോസ്റ്റ്. ഇതു സത്യമാണോ അല്ലയോ എന്നറിയാൻ പ്രേക്ഷകരും ആകാംക്ഷയിലാണ്.

shortlink

Related Articles

Post Your Comments


Back to top button