GeneralLatest NewsMollywood

താന്‍ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്; താല്‍പര്യമുണ്ടെങ്കില്‍ നമ്പര്‍ തരാം; വ്യാജ മെസ്സേജ് കയ്യോടെ പൊക്കി യഥാര്‍ത്ഥ മിയ

മിയ മിയ എന്ന അക്കൗണ്ടില്‍ വ്യാജ മെസ്സേജുകള്‍ പോകുന്നത് കയ്യോടെ പൊക്കി നടി മിയ. ഈ അക്കൗണ്ടില്‍ നിന്നും നിരവധി പേര്‍ക്ക് മെസ്സേജ് പോവുന്നതായി അറിഞ്ഞുവെന്നും സിനിമ സംവിധാനം ചെയ്യുകയാണെന്നും പലരോടും നമ്പര്‍ വാങ്ങി നേരില്‍ കാണാനുള്ള നീക്കം വരെ നടത്തിയെന്നും അറിഞ്ഞുവെന്ന് മിയ പറഞ്ഞു. ഇതിനെതിരെ താരം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടു. മിയ എന്ന വെരിഫൈഡ് പേജാണ് താനുപയോഗിക്കുന്നതെന്നും മിയ എന്ന പേരില്‍ തനിക്കൊരു അക്കൗണ്ടില്ലെന്നും മിയ കുറിച്ചിട്ടുണ്ട്. മിയ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും സിനിമയിലേക്ക് താരങ്ങളെ ക്ഷണിക്കുന്നുവെന്നുമുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സംഭവം വൈറലായി മാറിയതോടെയാണ് താന്‍ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടിനെക്കുറിച്ചും തുറന്നുപറഞ്ഞ് താരമെത്തിയത്.

താന്‍ സിനിമ സംവിധാനം ചെയ്യുകയാണെന്നും താല്‍പര്യമുണ്ടെങ്കില്‍ അവസരം നല്‍കാമെന്നുമൊക്കെ പറഞ്ഞുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും മിയ പങ്കുവെച്ചിട്ടുണ്ട്. ഇത് നടി മിയയല്ലെന്നും താരത്തില്‍ നിന്ന് ഒരിക്കലും ഇത്തരത്തിലൊരു സംഭവം ഉണ്ടാവില്ലെന്നും മിയ തന്നെയാണോ ഇതെന്ന തരത്തിലുള്ള സംശയവുമൊക്കെ പലരും ഉന്നയിച്ചിരുന്നു. മിയയുടെ കസിനാണ് വ്യാജ അക്കൗണ്ടിനെക്കുറിച്ച് തുടക്കത്തില്‍ മനസ്സിലാക്കിയത്. താന്‍ മിയയെ വിളിച്ചിരുന്നുവെന്നും ഇങ്ങനെയൊരു ഫ്രോഡ് ഉള്ള കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും മിയയുടെ പേരില്‍ത്തന്നെയാണ് എല്ലാവരുടെയും നമ്പര്‍ വാങ്ങുന്നതെന്നും തങ്ങള്‍ പാലാക്കാരാണ് ഈ കളി ഇവിടെ വെച്ച് നിര്‍ത്തിക്കോളൂയെന്നുമായിരുന്നു കസിന്‍ പറഞ്ഞത്.

മിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

മിയ മിയ എന്ന പേരില്‍ ഉള്ള ഒരു അക്കൗണ്ട്ല്‍ നിന്നും messenger through ആക്ടറെസ്സ് മിയ ആണെന്ന് പറഞ്ഞു ഒരുപാട് ആളുകള്‍ക്ക് മെസ്സേജസ് പോകുന്നതായും ചാറ്റ് ചെയ്യുന്നതായും അറിയാന്‍ കഴിഞ്ഞു. Film direct ചെയ്യാന്‍ പോകുന്നു എന്നാണ് ആള്‍ പറയുന്നത്. പലരോടും നമ്പര്‍ വാങ്ങി കാണാന്‍ ഉള്ള arangements വരെ എത്തി എന്നാണ് അറിഞ്ഞത്.ഞാന്‍ miya എന്ന ഈ വെരിഫൈഡ് പേജ് ആണ് ഉപയോഗിക്കുന്നത്. മിയ എന്ന പേരില്‍ എനിക്കൊരു അക്കൗണ്ട് ഇല്ല. അതിനാല്‍ മറ്റു അക്കൗന്റ്‌സ്ലൂടെ വരുന്ന മെസ്സേജസ് നു ഞാന്‍ ഉത്തരവാദി അല്ല എന്ന് അറിയിക്കുന്നു. This msg is to inform u all that i dont chat with people in social media. I dnt even have messenger in my phone. Plz be careful. Dont fall for such fake offers. Thanks to the people who personally contacted me nd informed me abt this.

മിയ മിയ എന്ന പേരിൽ ഉള്ള ഒരു അക്കൗണ്ട്ൽ നിന്നും messenger through ആക്ടറെസ്സ് മിയ ആണെന്ന് പറഞ്ഞു ഒരുപാട് ആളുകൾക്ക്…

Gepostet von Miya am Donnerstag, 23. Mai 2019

Tags

Post Your Comments

Related Articles


Back to top button
Close
Close