KollywoodLatest News

നമ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​തം പ​റ​യു​ന്ന ചിത്രത്തിൽ നായിക തെന്നിന്ത്യൻ സുന്ദരി

ഐ​എ​സ്ആ​ർ​ഒ ചാ​ര​ക്കേ​സി​ൽ പ്രതിയെന്ന് മുദ്രകുത്തുകയും വർഷങ്ങൾക്ക് ശേഷം നീതി ലഭിക്കുകയും ചെയ്ത നമ്പി നാ​രാ​യ​ണന്റെ ജീവിതം സിനിമയാകുന്നുവെന്ന വാർത്ത വന്നിരുന്നു. റോ​ക്ക​റ്റ്ട്രി എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ മാധവനാണ് ചിത്രത്തിലെ നായകൻ.ഇപ്പോഴിതാ നായികയെയും തീരുമാനിച്ചിരിക്കുന്നു.

നായികയായി തെന്നിന്ത്യൻ സുന്ദരി സിമ്രാൻ എത്തുമെന്നാണ് റിപ്പോർട്ട്. എ​ന്നാ​ല്‍ ഇ​തി​നെ സം​ബ​ന്ധി​ച്ച്‌ ഓദ്യോഗി​ക അ​റി​യി​പ്പു​ക​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യി എ​ത്തി​യ പേ​ട്ട​യാ​ണ് സി​മ്രാ​ന്‍റേതാ​യി പു​റ​ത്തി​റ​ങ്ങി​യ അ​വ​സാ​ന ചി​ത്രം.

Image result for simran

ആ​ന​ന്ദ് മ​ഹാ​ദേ​വ​ന്‍, ആ​ര്‍. മാ​ധ​വ​ന്‍ എ​ന്നി​വ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ത​മി​ഴ്, ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ത്രി​ക​ള​ര്‍ ഫി​ലിം​സ്, വി​ജ​യ് മൂ​ള​ന്‍ ടാ​ക്കീ​സ്, സ​ഫ്റോ​ണ്‍ ഗ​ണേ​ശ എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments


Back to top button