CinemaGeneralNEWS

നിവിന്‍ പോളിയുടെ ഞെട്ടിക്കുന്ന ലുക്കുമായി മൂത്തോന്‍

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മൂത്തോനില്‍ ഞെട്ടിക്കുന്ന ലുക്കില്‍ നിവിന്‍ പോളിയെത്തുന്നു. നിവിന്റെ കരിയറിലെ ഏറ്റവും വേറിട്ട വേഷമായിരിക്കും ഇതെന്നാണ് കരുതുന്നത്. കിടിലന്‍ ലുക്കിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ഗീതു മോഹന്‍ദാസ്‌ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് മൂത്തോന്‍. 2009ല്‍ പുറത്തിറങ്ങിയ ഹ്രസ്വചിത്രം കേള്‍ക്കുന്നുണ്ടോയിലായിരുന്നു സംവിധായകക്കുപ്പായത്തിലെ അരങ്ങേറ്റം. 2014ല്‍ ഹിന്ദിയില്‍ ലയേഴ്‌സ് ഡൈസ് ഒരുക്കി. ഇതിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.

മൂത്തോനിലെ രചന നിര്‍വഹിക്കുന്നതും ഗീതു തന്നെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം ഭര്‍ത്താവ് രാജീവ് രവി നിര്‍വഹിക്കുമ്പോള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപുമുണ്ട്. ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കുന്നത് അനുരാഗ് ആണ്. കൂടാതെ ചിത്രത്തില്‍ ഒരു വേഷവും അനുരാഗ് ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

പുതിയ ടീം, പുതിയ പാഠങ്ങള്‍, പുതിയ അനുഭവം, ഊര്‍ജസ്വലമായ ടീമിനൊപ്പം സഹകരിക്കുന്നതില്‍ ആവേശഭരിതനാണെന്നാണ് മൂത്തോനെ കുറിച്ച് നിവിന്‍ അഭിപ്രായപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button