CinemaMollywoodNEWS

നിവിന്‍ പോളിയെ അറിയാതെ ഓണ ചിത്രവുമായി ശാന്തികൃഷ്ണയുടെ മടങ്ങി വരവ്!

ഒരുകാലത്ത് മലയാളി മനസ്സില്‍ ഇടം നേടിയ പ്രിയ നായിക നടിയായിരുന്നു ശാന്തികൃഷ്ണ. വിവാഹ ജീവിതത്തോടെ വിട പറഞ്ഞ ശാന്തികൃഷ്ണ വീണ്ടും സിനിമയില്‍ തിരിച്ചെത്തുകയാണ്. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ അമ്മ കഥാപാത്രം അവതരിപ്പിച്ചു കൊണ്ടാണ് താരത്തിന്റെ മടങ്ങി വരവ്. നവാഗതനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിനു പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ശാന്തികൃഷ്ണ സിനിമയുടെ ചിത്രീകരണത്തിനു എത്തുമ്പോള്‍ നിവിന്‍ പോളിയെന്ന നടനെ പരിചയമുണ്ടായിരുന്നില്ല. നിവിന്‍ പോളി മലയാളത്തിന്‍റെ യുവ നിരയിലെ സൂപ്പര്‍ താരം ആണെന്ന് ശാന്തികൃഷ്ണയ്ക്ക് അറിയില്ല എന്നതായിരുന്നു ഏറെ രസകരമായ സംഗതി.

shortlink

Related Articles

Post Your Comments


Back to top button