CinemaGeneralNEWS

തൊടുപുഴ വാസന്തിയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ മമ്മൂട്ടിയെത്തി

അന്തരിച്ച നടി തൊടുപുഴ വാസന്തിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മമ്മൂട്ടിയെത്തി. വാസന്തിയുടെ ഭൗതികശരീരത്തില്‍ റീത്ത് സമര്‍പ്പിച്ച ശേഷം ഏറെ നേരം അവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. നടന്‍ സിദ്ധീഖും കൂടെ ഉണ്ടായിരുന്നു.

നൂറ്റിയമ്പതിലേറെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള വാസന്തി ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്‌. പ്രമേഹം കൂടിയതിനെ തുടര്‍ന്ന് നേരത്തെ വലതു കാല്‍ മുറിച്ചു കളഞ്ഞിരുന്നു. തൊണ്ടയില്‍ ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.

shortlink

Related Articles

Post Your Comments


Back to top button