GeneralKollywoodLatest News

തടി കൂടിയാൽ നിങ്ങൾക്ക് എന്താണ് പ്രശ്നം; നടിയ്ക്കെതിരെ വിമര്‍ശകര്‍

അനുഷ്കയ്ക്ക് തടി കൂടിയതിൽ ഒരുപാട് ആകുലതപ്പെടേണ്ട ആവശ്യമില്ല

മെലിഞ്ഞ്, സൌന്ദര്യമുള്ള നായികമാര്‍ക്കാണ് സിനിമയില്‍ അവസരം. അത് കൂടാതെ ആരാധകരും അവര്‍ക്കാണ് കൂടുതല്‍. പ്ലസ് സൈസ് ശരീര പ്രകൃതിയുള്ള നായികമാര്‍ക്ക് നേരെ പലപ്പോഴും വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. തെന്നിന്ത്യൻ നായിക അനുഷ്ക ഷെട്ടിക്കു നേരെയും സോഷ്യൽ മീഡിയ പലപ്പോഴും പരിഹാസ ശരങ്ങള്‍ ഉയരാറുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന അനുഷ്കയുടെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുതിയ ആക്രമണം.

അനുഷ്കയ്ക്ക് തടികൂടി എന്ന രീതിയിലാണ് പ്രചാരണം. ഇതിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി എത്തിയിരിക്കുകയാണ് ആരാധകർ. അനുഷ്കയ്ക്ക് തടി കൂടിയെന്നും ഇരട്ടതാടിവരെ തെളിഞ്ഞ് കാണാമെന്നുമായിരുന്നു വിമർശനം. ഹൈദരബാദ് വിമാനത്താവളത്തിൽ എത്തിയ താരത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തെലുങ്ക് വെബ്സൈറ്റ് ഉൾപ്പടെ അനുഷ്കയെ വണ്ണത്തെ പരിഹസിച്ച് രംഗത്ത് എത്തിയതോടെയാണ് ആരാധകര്‍ വിമര്‍ശനവുമായി എത്തിയത്.

അനുഷ്കയ്ക്ക് തടി കൂടിയതിൽ ഒരുപാട് ആകുലതപ്പെടേണ്ട ആവശ്യമില്ലെന്നും കഴിവാണ് പ്രധാനമെന്നും ആരാധകർ കുറിച്ചു. അനുഷ്കയ്ക്ക് തടി കൂടിയാൽ നിങ്ങൾക്ക് എന്താണ് പ്രശ്നമെന്നാണ് വിമർശകരോട് ആരാധകരുടെ ചോദ്യം. സിനിമ ഇല്ലാത്തതിനാൽ അനുഷ്ക ആരോഗ്യം ശ്രദ്ധിക്കാതെ തടികൂടിയതാണെന്നും പരിഹാസമുയർന്നു.

shortlink

Related Articles

Post Your Comments


Back to top button