CinemaGeneralKollywoodLatest NewsNEWS

അജിത്തിന്റെ പുതിയ ചിത്രത്തില്‍ താനില്ലെന്ന് നസ്രിയ ; വ്യാജ വാര്‍ത്തകൾ തളളി താരം

ട്വിറ്ററിലൂടെയാണ് വാര്‍ത്തകള്‍ വ്യാജമാണെന്ന് തളളിക്കൊണ്ട് നസ്രിയ എത്തിയിരിക്കുന്നത്

ഫഹദ് ഫാസിലുമായുളള വിവാഹ ശേഷം അധിക ചിത്രങ്ങളിലൊന്നും അഭിനയിക്കാത്ത താരങ്ങളില്‍ ഒരാളാണ് നസ്രിയ നസീം. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രമാണ് നസ്രിയ വിവാഹ ശേഷം ആദ്യം അഭിനയിച്ചത്. എന്നാൽ കൂടെയ്ക്ക് ശേഷം അജിത്ത് നായകനാവുന്ന പുതിയ ചിത്രത്തില്‍ നസ്രിയയും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അജിത്തിന്റെ എറ്റവും പുതിയ ചിത്രമായ വലിമൈയില്‍ നടിയും അഭിനയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ചുകൊണ്ട് നസ്രിയ തന്നെ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് വാര്‍ത്തകള്‍ വ്യാജമാണെന്ന് തളളിക്കൊണ്ട് നസ്രിയ എത്തിയിരിക്കുന്നത്

അജിത്ത് ചിത്രത്തില്‍ താനുണ്ടെന്ന വാര്‍ത്ത വെറും ഗോസിപ്പുകള്‍ മാത്രമാണെന്ന് നടി പറയുന്നു. അതിനാല്‍ ദയവായി വ്യാജ വാര്‍ത്തകളില്‍ നിന്ന് വിട്ടുനില്‍ക്കുക. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുക. നസ്രിയ ട്വിറ്ററില്‍ കുറിച്ചു. എന്നാൽ ഫഹദ് ഫാസിൽ നായകനായി എത്തുന്ന ട്രാൻസ് എന്ന ചിത്രത്തിലാണ് നസ്രിയ നായികയായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button