CinemaGalleryLatest NewsNEWS

രമ്യാനമ്പീശന്‌ താളലയമായ ആശംസയേകി പ്രിയ നടി; ഏറ്റെടുത്ത് നവമാധ്യമങ്ങൾ

പുതിയ ചിത്രത്തിൽ രമ്യാ നമ്പീശൻ തന്നെ ആലപിച്ചിരിക്കുന്ന ഗാനമായ കുഹുകു എന്നു തുടങ്ങുന്ന ഗാനത്തിന് താളം പിടിച്ചു കൊണ്ടാണ് പ്രിയസുഹൃത്തിന് നടി ആശംസ നേർന്നിരിക്കുന്നത്

മലയാളി സിനിമ പ്രേക്ഷകരുടെ ആദരവ് എന്നും ഏറ്റുവാങ്ങിയിട്ടുള്ള, ദുർകടഘട്ടങ്ങളിലും ശക്തമായ പ്രതിരോധങ്ങൾ തീർത്ത് ഒരുമിച്ചു നിന്ന പ്രിയ സുഹൃത്തുക്കളാണ് നായികമാരായ രമ്യ നമ്പീശനും ഭാവനയും. മോളിവുഡിലെ അടുത്ത സുഹൃദങ്ങളായ ഇവർ രണ്ടാളിന്റെയും ആശംസ പ്രകടനങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ വ്യാപകമായി പങ്കുവയ്ക്കുന്നത്.

രമ്യാ നമ്പീശന്റെ ഏറ്റവും പുതിയ ചിത്രമാണ് കുഹുകു. ഈ ചിത്രത്തിന് ആശംസ നേർന്നാണ് ഭാവന എത്തിയിരിക്കുന്നത്. ചിത്രത്തിൽ രമ്യാ നമ്പീശൻ തന്നെ ആലപിച്ചിരിക്കുന്ന ഗാനമായ കുഹുകു എന്നു തുടങ്ങുന്ന ഗാനത്തിന് താളം പിടിച്ചു കൊണ്ടാണ് പ്രിയസുഹൃത്തിന് നടി ഭാവന ആശംസ നേർന്നിരിക്കുന്നത്. പുതിയ പാട്ട് ഇഷ്ടപ്പെട്ടന്നും എല്ലാ വിധ ആശംസകളും നേരുന്നു എന്നും ഭാവന വീഡിയോയിൽ പറയുന്നുണ്ട്. രമ്യ തന്നെയാണ്, പ്രശംസയ്ക്ക് നന്ദിയറിയിച്ചുകൊണ്ട് ഈ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഓർമവച്ച കാലം മുതല്ഡ തനിയ്ക്കുളള സുഹൃത്തും ആത്മസഹോദരിയും തന്റെ പ്രതിബിംബവുമാണ് ഭാവന. ഉയർച്ച താഴ്ചകളിലും എല്ലാ പ്രതിസന്ധികളിലും കൂടെ നിന്ന, പാറപോലെ ഉറച്ച സുഹൃത്തുകൂടിയാണ് ഭാവന, രമ്യ ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button