CinemaGeneralLatest NewsMollywoodNEWS

ബിഗ്ബോസ് വീട്ടിൽ ഒരു ട്രാൻസ് വുമൺ സാന്നിധ്യം ; ആരാണെന്ന് തിരഞ്ഞ് ആരാധകർ

2020 ജനുവരി 5നാണ് ബിഗ്ബോസ് ആരംഭിക്കുന്നത്.

ബിഗ്ബോസ് മലയാളത്തിൻ്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ബിഗ് ബോസ് രണ്ടാം സീസൺൻ്റെ മുന്നോടിയായി ലാലേട്ടൻ ലൈവിൽ വന്നതും, പ്രമോ വീഡിയോകളും പുറത്ത് വിട്ടതോടെ പ്രേക്ഷകർ വല്ലാത്ത ത്രില്ലിലാണ്.

2020 ജനുവരി 5നാണ് ബിഗ്ബോസ് ആരംഭിക്കുന്നത്. ഇതിനോടകം മത്സരാര്‍ത്ഥികൾ ആരൊക്കെയാണെന്നതും അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. അതിനിടെ ഇത്തവണയും ബിഗ്ബോസ് വീട്ടിൽ ഒരു ട്രാൻസ് വുമൺ സാന്നിധ്യമുണ്ടാകുമെന്നതിൻ്റെ സൂചനകൾ ലഭിച്ചിരിക്കുകയാണ് ഇപ്പോൾ.

എന്നാൽ അത് ആരാണെന്നത് ഇപ്പോൾ പുറത്തുവിടാനാകില്ല എന്നതും അങ്ങനെ ചെയ്യുന്നത് പരിപാടിയുടെ നിയമ നിര്‍ദ്ദേശങ്ങളെ ഖണ്ഡിക്കുന്നതുമായതിനാൽ കക്ഷിയുടെ പേരി പുറത്തു വിടാൻ സാധിക്കില്ലെന്ന് ഈ കക്ഷിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ട്രാൻസ് വുമണായി മാറിയ അഞ്ജലി അമീര്‍ പരിപാടിയിൽ ഭാഗമായിരുന്നു. എന്നാൽ തുടര്‍ന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യത മൂലം ഷോ വിടേണ്ടി വരികയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button