CinemaGeneralMollywoodNEWSUncategorized

ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടന്‍ ഞാന്‍ തന്നെ അതുകഴിഞ്ഞാല്‍ ഇദ്ദേഹമാണ്; തിലകന്റെ ഓര്‍മ്മകളിലൂടെ

മലയാളത്തില്‍ അഭിനയിക്കുന്ന എല്ലാവരും നല്ല നടന്മാരും നടികളുമാണെന്നായിരുന്നു തിലകന്റെ പക്ഷം

മലയാള സിനിമയിലെ അഭിനയ പെരുന്തച്ചന്‍ എന്ന വിശേഷണമുള്ള തിലക ഏതു വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന മഹാനടനാണ്, മലയാള സിനിമയില്‍ വേറിട്ടതും  ശക്തവുമായ  കഥാപാത്രങ്ങളിലൂടെ കരുത്തറിയിച്ച തിലകന്‍ നാടകത്തില്‍ നിന്നാണ് സിനിമയിലെത്തിയത് സിനിമയ്ക്ക് വേണ്ടുന്നത് സിനിമയ്ക്കും നാടകത്തിനു വേണ്ടുന്നത് നാടകത്തിനും എന്ന അഭിനയ രസതന്ത്രം തിലകന്‍ എന്ന നടനില്‍ ഭദ്രമായിരുന്നു. തന്നിലെ നടനെ തന്നെയാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്നു പറയുമ്പോള്‍ താന്‍ കണ്ട മറ്റൊരു മികച്ച നടന്റെ പേരിനെക്കുറിച്ച് തിലകന്‍ ഒരിക്കല്‍ പരാമര്‍ശിച്ചിരുന്നു.

മലയാളത്തിന്റെ മറ്റൊരു അതുല്യ കലാകാരനായ നെടുമുടി വേണുവുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും അദ്ദേഹം ഒരു നല്ല നടനല്ലെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഒരിക്കല്‍ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ തിലകന്‍ വ്യക്തമാക്കിയിരുന്ന, മലയാളത്തില്‍ അഭിനയിക്കുന്ന എല്ലാവരും നല്ല നടന്മാരും നടികളുമാണെന്നായിരുന്നു തിലകന്റെ പക്ഷം, പക്ഷെ താന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന മലയാള നടന്‍ മോഹന്‍ലാല്‍ ആണെന്നായിരുന്നു തിലകന്‍ പങ്കുവച്ചത്.

ഉസ്താദ്‌ ഹോട്ടല്‍, ഇന്ത്യന്‍ റുപ്പീ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ അവസാന നാളുകളിലും തിലകന്‍ സിനിമയില്‍ സജീവമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button