Latest NewsNEWS

സോഷ്യല്‍മീഡിയയില്‍ തരംഗമായി ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയുടെ ബെല്ലി ഡാന്‍സ്

ബോളിവുഡിലെ താരപുത്രിമാരില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ് കിങ്ഖാന്‍ ഷാരൂഖ് ഖാന്റെ പുത്രി സുഹാന. ഷാരൂഖിനോടുള്ള അതേ ഇഷ്ടം തന്നെയാണ് ആരാധകര്‍ക്ക് സുഹാനയോടും ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ വന്‍ ആരാധകരാണ് ഈ താരപുത്രിക്ക് ഉള്ളത്. സുഹാനയുടെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വളരെ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറുള്ളത്. ഇപ്പോള്‍ ഇതാ ലോക്ഡൗണില്‍ സുഹാനയുടെ ബെല്ലി ഡാന്‍സാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സുഹാനയുടെ ബെല്ലി ഡാന്‍സ് ട്രെയിനറായ സഞ്ജന മുത്രേജയാണ് മുംബൈയിലെ വീട്ടില്‍ താരപുത്രി ഓണ്‍ലൈന്‍ ബെല്ലി ഡാന്‍സ് പ്രാക്ടീസിലാണെന്ന് ആരാധകരെ അറിയിച്ചത്.

https://www.instagram.com/p/CAXBOBhlif1/

ലോക്ഡൗണ്‍ കാലത്തിനു മുമ്പും അതിനു ശേഷവുമുള്ള ബെല്ലി ഡാന്‍സ് സെഷന്റെ ചിത്രമാണ് സഞ്ജന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഡിസംബര്‍ 2019 ലെയും മേയ് 2020 ലെയും ചിത്രങ്ങള്‍ ചേര്‍ത്തൊരു കൊളാഷ് ഫോട്ടോ ആണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/B28r0Z4FXRT/

സുഹാനയുടെ ബെല്ലി ഡാന്‍സ് വീഡിയോയും സോഷ്യല്‍മീഡിയയില്‍ തരംഗമായിട്ടുണ്ട്. ന്യൂയോര്‍ക്കിലെ പഠനശേഷം അടുത്തിടെയാണ് സുഹാന മുംബൈയിലെ വീട്ടില്‍ തിരികെ എത്തിയത്. ഇപ്പോള്‍ ബെല്ലി ഡാന്‍സ് ഓണ്‍ലൈനിലൂടെ പരിശീലിക്കുകയാണ് താരം.

shortlink

Related Articles

Post Your Comments


Back to top button