CinemaGeneralLatest NewsMollywoodNEWS

ഇതിഹാസതാരം വിജയിക്ക് ട്രിബ്യൂട്ടുമായി അശ്വിൻ; അവിശ്വസനീയമെന്ന് താരങ്ങൾ; വൈറൽ വീഡിയോ

അശ്വിന്റെ പുതിയ ട്രെഡ്മില്‍ ഡാന്‍സ് ആരാധകര്‍ ആഘോഷമാക്കുകയാണ്

സൂപ്പർ താരം വിജയ്‌യുടെ 46-ാം ജന്മദിനത്തില്‍ താരത്തിന് ട്രിബ്യൂട്ട് ഒരുക്കി അശ്വിന്റെ പുതിയ ട്രെഡ്മില്‍ ഡാന്‍സ്. ‘മാസ്റ്റര്‍’ ചിത്രത്തിലെ ”വാത്തി കമ്മിംഗ്” എന്ന ഗാനത്തിനാണ് അശ്വിന്‍ ഇത്തവണ ചുവടുവെച്ചിരിക്കുന്നത്. അശ്വിന്റെ പുതിയ ട്രെഡ്മില്‍ ഡാന്‍സ് ആരാധകര്‍ ആഘോഷമാക്കുകയാണ്.

സൂപ്പർ താരം വിജയ്‌യുടെ മാനറിസങ്ങളും അനുകരിച്ചാണ് ഡാന്‍സ്. നിരവധി താരങ്ങളും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. നടന്‍ നീരജ് മാധവ്, കാളിദാസ് ജയറാം എന്നീ താരങ്ങളും അശ്വിന്റെ ഡാന്‍സിനെ അവിശ്വസനീയം എന്ന കമന്റുകള്‍ പങ്കുവെച്ചിട്ടുണ്ട്.

https://www.instagram.com/p/CBru3n2psFR/

ഏതാനും ദിവസങ്ങൾക്ക് മുൻപ് കമല്‍ഹാസന്റെ അപൂര്‍വ സഹോദരങ്ങള്‍ എന്ന സിനിമയിലെ ഗാനത്തിനും അശ്വിന്‍ കുമാര്‍ ഡാന്‍സ് ചെയ്തിരുന്നു. ഇത് വൈറലായിരുന്നു. തന്റെ മാനറിസങ്ങള്‍ അനുകരിച്ച് ഡാന്‍സ് ചെയ്ത അശ്വിന്‍ കുമാറിനെ അഭിനന്ദിച്ച് കമല്‍ഹാസന്‍ തന്നെ രംഗത്ത് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button