CinemaGeneralLatest NewsNEWS

ഹോട്ട് താരം പൂനംപാണ്ഡെ വിവാഹിതയാകുന്നു; കാമുകനുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

വിവാഹനിശ്ചയത്തിന്റെ മോതിരം കാണിച്ച്‌ കൊണ്ടുള്ള ചിത്രമായിരുന്നു സാം ആരാധകർക്കായി പങ്കുവച്ചത്

പ്രശസ്ത ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയും സുഹൃത്തും സംവിധായകനുമായ സാം ബോംബെയും തമ്മില്‍ വിവാഹിതരാവാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് സിനിമ ലോകത്തുനിന്ന് പുറത്ത് വരുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്ന് സൂചിപ്പിച്ച്‌ കൊണ്ടുള്ള ചിത്രം സാം ആണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ‘അവസാനം ഞങ്ങളത് ചെയ്തു’ എന്ന ക്യാപ്ഷനായിരുന്നു ചിത്രത്തിന് കൊടുത്തിരിക്കുന്നത്. ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ മോതിരം കാണിച്ച്‌ കൊണ്ടുള്ള ചിത്രമായിരുന്നു സാം ആരാധകർക്കായി പങ്കുവച്ചത്.

വളരെ മികച്ച ഫിലീങ് എന്നായിരുന്നു സാമിന്റെ ചിത്രത്തിന് താഴെ പൂനം കമന്റിട്ടിരിക്കുന്നത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്. വിവാഹം എന്നാണെന്നു സംബന്ധിച്ചുള്ള വിവരങ്ങള്‍ പറഞ്ഞില്ലെങ്കിലും ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് അറിയുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് ലോക്ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മുംബൈയില്‍ രോഗം കൂടി വരുന്ന സാഹചര്യത്തില്‍ പൂനം പാണ്ഡെയും സുഹൃത്തും കാറില്‍ കറങ്ങി സഞ്ചരിച്ചെന്ന് ആരോപിച്ച്‌ പോലീസ് അറസ്റ്റ് ചെയ്‌തെന്നായിരുന്നു വാർത്ത പുറത്ത് വന്നത്.

പൂനം ബോളിവുഡില്‍ മാത്രമല്ല തെലുങ്ക്, കന്നഡ ഭാഷാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ സ്വന്തം നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിലൂടെയാണ് പൂനം പാണ്ഡെ പ്രശസ്തയായത്. പിന്നീട് പൂനത്തിന്റെ പോസ്റ്റുകള്‍ക്ക് വലിയ ജനപ്രീതിയാണ് ജനങ്ങൾക്കിടയിൽ നിന്ന് ലഭിയ്ച്ചത്.

shortlink

Related Articles

Post Your Comments


Back to top button