GeneralLatest NewsMollywood

വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം; മാമാങ്കം സുന്ദരി പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു

50 പേരെയാണ് ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടുള്ളത്. അതിഥികളോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്

മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടി പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹയാണ് വരന്‍. ഓഗസ്റ്റ് ഏഴിനാണ് വിവാഹം.

നീണ്ടനാളായി പ്രണയത്തിലായിരുന്നു ഇരുവരും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഡല്‍ഹിയില്‍വെച്ചാണ് വിവാഹം നടക്കുക. വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം തന്നെയായിരിക്കും. നിശ്ചയം രാവിലെയും വിവാഹം വെെകിട്ടുമായിരിക്കും നടക്കുകയെന്നു നടി അറിയിച്ചു.

50 പേരെയാണ് ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടുള്ളത്. അതിഥികളോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹ വേദിയിലും മാസ്കും സാനിറ്റെെസറുമുണ്ടായിരിക്കുമെന്നും പറഞ്ഞ പ്രാചി അതിഥികള്‍ കൂട്ടമായി എത്താതിരിക്കാന്‍ 30 മിനുറ്റിന്റെ ഇടവേളകളില്‍ എത്താനാണ് അറിയിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button