BollywoodGeneralLatest News

‘എന്‍റെ മകന് അവള്‍ വിഷം കൊടുക്കുകയായിരുന്നു, എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം” ; നടി റിയയ്ക്കെതിരെ സുശാന്തിന്റെ പിതാവ്

സുശാന്തിന് നിരോധിത ലഹരി മരുന്നുകള്‍ താരം നല്‍കിയിരുന്നതായും ആരോപണമുണ്ട്.

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിലെ ദുരൂഹതയില്‍ അന്വേഷണം തുടരുകയാണ്. എന്നാല്‍ താരത്തിന്റെ മരണ കാരണം നടി റിയ ചക്രവര്‍ത്തിയാണെന്ന് ആരോപണം ആവര്‍ത്തിച്ച്‌ പിതാവ് കെ.കെ സിംഗ്. ”അവള്‍ എന്‍റെ മകന് വിഷം കൊടുക്കുകയായിരുന്നു, എത്രയും പെട്ടെന്ന് റിയയെ അറസ്റ്റ് ചെയ്യണമെന്ന്” സിംഗ് ആവശ്യപ്പെട്ടു.

സുശാന്തിന്റെ മരണത്തില്‍ റിയയ്ക്ക് പങ്കുണ്ടെന്നു കാട്ടി കെ.കെ സിംഗ് നല്‍കിയ പരാതിയില്‍ ബിഹാര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സുശാന്തിന് നിരോധിത ലഹരി മരുന്നുകള്‍ താരം നല്‍കിയിരുന്നതായും ആരോപണമുണ്ട്. സുശാന്ത് ലഹരി മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി വീട്ടുജോലിക്കാര്‍ സിബിഐക്ക് മൊഴി നല്‍കിയതായാണ് വിവരം.

shortlink

Related Articles

Post Your Comments


Back to top button