GeneralLatest NewsMollywood

“ഒന്നും നോക്കിയില്ല.രാവിലെ 5 മണിക്ക് തന്നെ തുടങ്ങി”; ടൊവിനോയ്ക്ക് മറുപടിയുമായി അജു വര്‍ഗീസ്

എന്റെ പൊന്നളിയാ നമിച്ചു.അസൂയ ആണത്രേ അസൂയ..ആര്‍ക്കാണെലും അസൂയ ഉണ്ടാകും..ഫ്രിഡ്ജില്‍ കേറ്റണോ??

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടന്‍ ടോവിനോ തന്റെ വര്‍ക്ക്ഔട്ട്‌ ചിത്രങ്ങള്‍ പങ്കുവച്ചതിനു താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കമന്റുമായി എത്തിയിരുന്നു. മസില്‍ പെരുപ്പിച്ചുള്ള ടൊവിനോയുടെ ചിത്രത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അജു വര്‍ഗീസ്.

“എന്റെ പൊന്നളിയാ നമിച്ചു.അസൂയ ആണത്രേ അസൂയ..ആര്‍ക്കാണെലും അസൂയ ഉണ്ടാകും..ഫ്രിഡ്ജില്‍ കേറ്റണോ?? അഞ്ചാം പാതിരാ” എന്ന് താരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഇതിനു പിന്നാലെ മസില്‍ പെരുപ്പിച്ചുള്ള തന്റെ പുതിയ ചിത്രങ്ങള്‍ അജു പങ്കുവച്ചിരിക്കുന്നത്. “ഒന്നും നോക്കിയില്ല.രാവിലെ 5 മണിക്ക് തന്നെ തുടങ്ങി.എഡിറ്റിംഗ്..ഇന്നാ പിടിച്ചോ..” എന്നാണ് ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ക്ക് താരത്തിന്റെ കുറിപ്പ്.

shortlink

Related Articles

Post Your Comments


Back to top button