BollywoodGeneralLatest News

റിയ ഒരു വാക്ക് പോലും ഉച്ചരിച്ചില്ലെങ്കിലും, അവര്‍ ധരിച്ച ടിഷര്‍ട്ട് ഒരുപാട് കാര്യങ്ങള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു!!

നടി റിയ ചക്രബര്‍ത്തി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസില്‍ സെപ്തംബര്‍ എട്ടിനാണ് ചോദ്യം ചെയ്യലിന് ഹാജരായത്.

ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണത്തിനു പിന്നാലെ ഉയര്‍ന്നുവന്ന ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസില്‍ സെപ്തംബര്‍ എട്ടിനാണ് ചോദ്യം ചെയ്യലിന് ഹാജരായത്.താരം എന്‍ സിബി ഓഫീസില്‍ എത്തിയപ്പോള്‍ ധരിച്ച കറുത്ത ടിഷര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

ചുറ്റും തടിച്ചുകൂടി നിന്ന മാദ്ധ്യമങ്ങളോടൊന്നും ഒരു വാക്കുപോലും പ്രതികരിക്കാതെയാണ് റിയ ഓഫീസിലേക്ക് കയറിപ്പോയത്. റിയ ഒരു വാക്ക് പോലും ഉച്ചരിച്ചില്ലെങ്കിലും, അവര്‍ ധരിച്ച ടിഷര്‍ട്ട് ഒരുപാട് കാര്യങ്ങള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ‘റോസാപ്പൂക്കള്‍ ചുവപ്പാണ്, വയലറ്റുകള്‍ നീലയാണ്, പുരുഷാധിപത്യത്തെ തകര്‍ക്കാം, ഞാനും നിങ്ങളും’ – എന്ന എഴുത്താണ് ചര്‍ച്ചയ്ക്ക് പിന്നില്‍.

ഗൂഗിളില്‍ നിരവധിയാളുകളാണ് നടിയുടെ ടി ഷര്‍ട്ടിന് മുകളിലുള്ള പാട്രിയാര്‍ക്കി (പുരുഷാധിപത്യം) എന്ന വാക്കിന്റെ അര്‍ത്ഥം തിരഞ്ഞത്. ഓണ്‍ലൈന്‍ വസ്ത്ര, ആക്സസറീസ് കമ്ബനിയായ ദ സോള്‍ഡ് സ്റ്റോറിന്റെ പ്രചരണത്തിന്റെ ഭാഗമായുള്ളതാണ് നടി അണിഞ്ഞ ടി-ഷര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button